കേളി ഓൺലൈൻ ക്വിസ് മത്സരം നവംബർ 2 ന്
കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള ചരിത്ര സംബന്ധിയായ ഓൺലൈൻ ക്വിസ് മത്സരം 'നവകേരളം - കേരള ചരിത്രം' നാളെ വൈകിട്ട് സൗദി സമയം 5 മണിക്ക് നടക്കും.

റിയാദ് ∙ കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള ചരിത്ര സംബന്ധിയായ ഓൺലൈൻ ക്വിസ് മത്സരം 'നവകേരളം - കേരള ചരിത്രം' നാളെ വൈകിട്ട് സൗദി സമയം 5 മണിക്ക് നടക്കും.
ലോകത്തിന്റെ ഏതു കോണിൽ നിന്നും പ്രായ, ലിംഗ വ്യത്യാസമന്യേ ആർക്കും മത്സരത്തിന് മുൻപ് നൽകുന്ന ലിങ്ക് വഴി മത്സരത്തിൽ പങ്കാളികളാകാമെന്നും, മത്സരാർത്ഥികൾ തങ്ങളുടെ മൊബൈൽ നമ്പറും പേരും ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലും വിധത്തിലുള്ള 30 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഓരോ ചോദ്യത്തിനും 25 സെക്കന്റിനുള്ളിൽ ഉത്തരങ്ങൾ നൽകുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. കൂടുതൽ പേർ ഒന്നാം സ്ഥാനത്തിന് അർഹരായൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുമെന്നും സംഘാടകർ അറിയിച്ചു. നവംബർ 2 ന് സൗദി സമയം വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന മത്സരത്തിന്റെ നിയമാവലികൾ മത്സരം തുടങ്ങുന്നതിന്ന് മുൻപ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖുമായി ബന്ധപ്പെടാം 053 530 6310