സൗദിയിൽ തൊഴിൽ സാഹചര്യങ്ങൾ മൂലമുള്ള മരണങ്ങൾ വർധിക്കുന്നതായി പ്രചാരണം: മറുപടിയുമായി അധികൃതർ
രാജ്യത്ത് തൊഴിൽ മേഖലയിലെ മരണനിരക്ക് ലോകത്ത് ഏറ്റവും കുറവാണെന്ന് സൗദി ദേശീയ തൊഴിൽ സുരക്ഷാ, ആരോഗ്യ കൗൺസിൽ പ്രസ്താവിച്ചു.

റിയാദ്∙ രാജ്യത്ത് തൊഴിൽ മേഖലയിലെ മരണനിരക്ക് ലോകത്ത് ഏറ്റവും കുറവാണെന്ന് സൗദി ദേശീയ തൊഴിൽ സുരക്ഷാ, ആരോഗ്യ കൗൺസിൽ പ്രസ്താവിച്ചു. സൗദിയിൽ 100,000 തൊഴിലാളികളിൽ 1.12 പേർ മാത്രമേ തൊഴിൽ അപകടങ്ങളിൽ മരിക്കുന്നുള്ളൂ എന്നാണ് കൗൺസിലിന്‍റെ കണ്ടെത്തൽ.
സൗദിയിൽ തൊഴിൽ സാഹചര്യങ്ങൾ മൂലമുള്ള മരണങ്ങൾ വർധിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സൗദി ദേശീയ തൊഴിൽ സുരക്ഷാ, ആരോഗ്യ കൗൺസിൽ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. തൊഴിൽ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിൽ സൗദി അറേബ്യ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകൾ ഇത് അംഗീകരിച്ചിട്ടുണ്ടെന്നും കൗൺസിൽ പറഞ്ഞു.
സൗദി വിഷൻ 2030ന്‍റെ ഭാഗമായി തൊഴിലാളികളുടെ സുരക്ഷയെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയായി കണക്കാക്കുന്നു. തൊഴിലുടമകൾക്ക് സമഗ്രമായ മെഡിക്കൽ ഇൻഷുറൻസ് നൽകാൻ നിർബന്ധമാക്കുന്ന നിയമം ഉൾപ്പെടെ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വേനൽക്കാലത്ത് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ, ജോലി സമയം നിശ്ചയിക്കുന്നതിനുള്ള കർശന നിയമങ്ങൾ എന്നിവയും നിലവിലുണ്ട്.