യുഎഇയിൽ 84 ലക്ഷം കടന്ന് തൊഴിൽ നഷ്ട ഇൻഷൂറൻസ് റജിസ്ട്രേഷൻ
ദുബായ് ∙ തൊഴിൽ നഷ്ടമാകുമ്പോൾ ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതിയിൽ ഇതുവരെ 84.4 ലക്ഷം പേർ റജിസ്റ്റർ ചെയ്തു.
ദുബായ് ∙ തൊഴിൽ നഷ്ടമാകുമ്പോൾ ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതിയിൽ ഇതുവരെ 84.4 ലക്ഷം പേർ റജിസ്റ്റർ ചെയ്തു.
ദുബായ് ∙ തൊഴിൽ നഷ്ടമാകുമ്പോൾ ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതിയിൽ ഇതുവരെ 84.4 ലക്ഷം പേർ റജിസ്റ്റർ ചെയ്തു.
ദുബായ് ∙ തൊഴിൽ നഷ്ടമാകുമ്പോൾ ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതിയിൽ ഇതുവരെ 84.4 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു തൊഴിൽ നഷ്ടമാകുമ്പോൾ സാമ്പത്തിക പരിരക്ഷ ലഭിക്കുന്ന പദ്ധതിയിൽ ഭാഗമാകാകാത്തവർ എത്രയും വേഗം റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നു മാനവ വിഭവ തൊഴിൽ മന്ത്രാലയ നിർദേശിച്ചു.
ഇൻഷൂറൻസ് പദ്ധതി നിലവിൽ വന്ന 2023 ജനുവരി മുതൽ ഇതുവരെ റജിസ്റ്റർ ചെയ്തവരുടെ എണ്ണമാണ് 84.4 ലക്ഷം. തൊഴിലുടമകൾ, സംരംഭകൾ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറിൽ ജോലി ചെയ്യുന്നവർ,18 വയസ്സ് തികയാത്ത ജോലിക്കാർ, വിരമിച്ച ശേഷം ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ല.
ഇൻഷൂറൻസിൽ റജിസ്റ്റർ ചെയ്യേണ്ടത് തൊഴിലാളിയുടെ ബാധ്യതയാണ്. സ്വമേധയാ തൊഴിലാളി റജിസ്റ്റർ ചെയ്തില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തും.
www.iloe.ae വെബ്സൈറ്റ് വഴിയാണ് പദ്ധതിയിൽ അംഗമാകേണ്ടത്. പ്രതിമാസം 5 ദിർഹമോ വർഷത്തിൽ 60 ദിർഹമോ നൽകി പദ്ധതിയിൽ ചേരുന്നവർക്ക് പതിനായിരം ദിർഹമായിരിക്കും നഷ്ടപരിഹാരം. ഇവരുടെ അടിസ്ഥാന വേതനം 16,000 ദിർഹമിൽ കുറവായിരിക്കണമെന്നാണ് വ്യവസ്ഥ.
ഇതിനു മുകളിൽ വേതനം വാങ്ങുന്നവർ മാസം 10 ദിർഹമോ പ്രതിവർഷം 120 ദിർഹമോ നൽകുന്ന പാക്കേജിലാണ് ഉൾപ്പെടുക. ഇവർക്ക് ലഭിക്കുന്ന നഷ്ട പരിഹാരത്തുക 20,000 ദിർഹം ആയിരിക്കും. ചുരുങ്ങിയത് ഒരു വർഷമെങ്കിലും പദ്ധതിയുടെ ഭാഗമാകുന്നവർക്കാണ് ഇൻഷൂറൻസ് ലഭിക്കുക. പണമായിട്ടായിരിക്കും തുക നൽകുക.
രാജ്യം വിടുകയോ പുതിയ തൊഴിലിലേക്ക് മാറുകയോ ചെയ്താൽ നഷ്ടപരിഹാരത്തിന് അർഹത നഷ്ടപ്പെടും. ജോലി രാജിവയ്ക്കുകയോ പൊതുമര്യാദകൾക്ക് വിരുദ്ധമായ കാരണങ്ങളാൽ തൊഴിലിൽ നിന്ന് നീക്കുകയോ ചെയ്താലും ആനുകൂല്യം ലഭിക്കില്ല. അപേക്ഷിച്ച ദിവസം മുതൽ രണ്ടാഴ്ചയ്ക്കുള്ളിലാണ് തുക ലഭിക്കുക.
12 മാസമെങ്കിലും തുക കൃത്യമായി അടയ്ക്കണമെന്നതും വ്യവസ്ഥയുണ്ട്. തൊഴിൽ നഷ്ട ഇൻഷുറൻസുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് പിഴ ലഭിച്ചാൽ അതു ഗഡുക്കളായും അടയ്ക്കാൻ മന്ത്രാലയം അവസരം നൽകുന്നുണ്ട്.
ലഭിച്ച പിഴയൊഴിവാക്കാനുള്ള തൊഴിലാളികളുടെ അപേക്ഷകളും മന്ത്രാലയം സ്വീകരിക്കും. ഇതിനു സഹായകമാകുന്ന രേഖകൾ കൂടെ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. അപേക്ഷ ലഭിച്ച തീയതി മുതൽ 15 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ അപേക്ഷകനെ വിവരം അറിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.