ദുബായ് ∙ പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ.

ദുബായ് ∙ പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ. അടുത്ത നാലു വർഷത്തിനുള്ളിൽ അത്തർ, ഊദ് വിൽപന 116 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 11.88 % വർധനയാണ്  സുഗന്ധദ്രവ്യ വിൽപനയിൽ ഉണ്ടാകുന്നത്. റിസേർച്ച്സ് ആൻഡ് മാർക്കറ്റ്സ് കമ്പനിയുടെ റിപ്പോർട്ട് പ്രകാരം 2032ൽ പെർഫ്യൂം വിൽപന 1900 കോടി ഡോളറിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.

സുഗന്ധങ്ങളോട് യുഎഇ ജനതയുടെ ഇഷ്ടം സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. അറബ് സംസ്കാരത്തിൽ സുഗന്ധ ദ്രവ്യ സ്ഥാനം വലുതാണ്. ഗൾഫിലേക്കു കുടിയേറിയ വിദേശികളും ഈ സംസ്കാരത്തെ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി. ഇതോടെ മുൻപെങ്ങുമില്ലാത്ത വിധം പെർഫ്യൂം വിൽപന കുതിക്കുന്നു. 

ADVERTISEMENT

വില കൂടിയ അത്തറുകളുടെ പരിമളം വ്യക്തിത്വത്തിന്റെയും ആഡംബരത്തിന്റെയും അടയാളമാവുന്നു. അറബ് കഥകളിലും കവിതകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്നത് ഇവിടത്തെ സുഗന്ധമാണ്. അത്തറുകൾ നിർമിക്കുന്നത് കണ്ടറിയണമെങ്കിൽ ഷിൻഡക മ്യൂസിയത്തിലെ ബെയ്ത്തൂർ അത്തൂറിൽ പോയാൽ മതി. അത്തറിനുള്ള അസംസ്കൃത വസ്തുക്കൾ പ്രധാനമായും ഇന്ത്യയിൽ നിന്നായിരുന്നു ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിയിരുന്നത്. ഒരു കുടിൽ വ്യവസായമായി അത്തറുകൾ രൂപപ്പെടുത്താൻ സ്വദേശി വനിതകളുമുണ്ടായിരുന്നു.

അത്തർ വിൽപന കൗണ്ടർ ഇല്ലാത്ത ഒരാഘോഷവും യുഎഇയിൽ ഇല്ല. അത്തർ ഉൽപാദന ഫാക്ടറികളുടെ എണ്ണവും വർധിച്ചു. സൗദി കഴിഞ്ഞാൽ അത്തർ ഉത്പാദനത്തിലും ഉപയോഗത്തിലും യുഎഇയാണ് ഗൾഫ് രാജ്യങ്ങളിൽ രണ്ടാമത്. അത്തർ വിൽപനയിൽ ഷാർജയിൽ 14 ശതമാനവും ദുബായിൽ 60 ശതമാനവും വളർച്ചയുണ്ട്. 

ADVERTISEMENT

അറബ് സമൂഹത്തിന്റെ ഇഷ്ട ഇനമായ ഊദിന്റെ വിൽപനയിലും വർധന. വിപണികളിൽ വിലകൂടിയ ഊദിന് ആവശ്യക്കാരേറെയുണ്ട്. 8 മുതൽ 12 ലക്ഷം ദിർഹം വരെ വിലയുള്ള ഊദുകൾ സ്വന്തമാക്കുന്ന സ്വദേശികളുണ്ട്.

English Summary:

UAE Records Significant Surge in Perfume Sales