പത്തേമാരി ബഹ്റൈൻ ചാപ്റ്റർ ഓണവും കേരളപ്പിറവിയും ആഘോഷിച്ചു
ബഹ്റൈനിൽ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ചാപ്റ്റർ ഓണവും കേരളപ്പിറവിയും പവിഴപ്പൊലിവ് 2024 എന്ന പേരിൽ ആഘോഷിച്ചു.
ബഹ്റൈനിൽ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ചാപ്റ്റർ ഓണവും കേരളപ്പിറവിയും പവിഴപ്പൊലിവ് 2024 എന്ന പേരിൽ ആഘോഷിച്ചു.
ബഹ്റൈനിൽ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ചാപ്റ്റർ ഓണവും കേരളപ്പിറവിയും പവിഴപ്പൊലിവ് 2024 എന്ന പേരിൽ ആഘോഷിച്ചു.
മനാമ ∙ ബഹ്റൈനിൽ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ചാപ്റ്റർ ഓണവും കേരളപ്പിറവിയും പവിഴപ്പൊലിവ് 2024 എന്ന പേരിൽ ആഘോഷിച്ചു. സൽമാനിയ കലവറ പാർട്ടി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഓണപ്പൂക്കളം, തിരുവാതിര, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.
പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റ് മുഹമ്മദ് ഈറയ്ക്കൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി അനീഷ് ആലപ്പുഴ സ്വാഗതം ആശംസിച്ചു. ഐസിആർഎഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകയും, 2024 ലെ ഡോ. എപിജെ അദ്ബുൾ കലാം ദേശീയ അവാർഡ് ജേതാവുമായ ഗീത വേണുഗോപാൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പത്തേമാരി കേരള സ്റ്റേറ്റ് സെക്രട്ടറി സനോജ് ഭാസ്കർ, ട്രഷറർ ഷാഹിദ എന്നിവർ ആശംസയും. പ്രോഗ്രാം കൺവീനർ ഷാജി സെബാസ്റ്റ്യൻ കൃതഞ്ജതയും അറിയിച്ചു.
ഓണപ്പൂക്കളം, തിരുവാതിര, ടീം കാപ്പിപൊടിയുടെ ഫ്യൂഷൻ സ്കിറ്റ്, മുതിർന്നവരുടേയും, കുട്ടികളുടേയും വിവിധയിനം കലാപരിപാടികളും തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ശേഷം മഹാബലിയെ യാത്രയാക്കൽ ചടങ്ങും നടന്നു. എം സി സനോജ് ഭാസ്കറിന്‍റെ അവതരണം പരിപാടിക്ക് മാറ്റുകൂട്ടി.
വൈസ് പ്രസിഡന്‍റുമായ അച്ചു, ജോയിൻ സെക്രട്ടറിമാരായ അജ്മൽ കായംകുളം, ലൗലി ഷാജി, മീഡിയ കോഓഡിനേറ്റർമാരായ സത്യൻ പേരാമ്പ്ര, സുജേഷ് എണ്ണയ്ക്കാട് എക്സിക്യൂട്ടീവ് അംഗങ്ങളായ വിപിൻ ആലപ്പുഴ, സന്തോഷ് കോട്ടയം, ശോഭന, റജില, മേരി, നസീമ സബ് കമ്മറ്റി അംഗങ്ങളായ രാജേഷ് മാവേലിക്കര, ലിബീഷ് കണ്ണൂർ, അശ്വതി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.