അബുദാബി ∙ അതിവേഗം വർധിക്കുന ആഗോള ഊർജ ആവശ്യം പരിഗണിച്ച് പുനരുപയോഗ ഊർജ പദ്ധതികളിൽ ആഗോള സഹകരണവും നിക്ഷേപവും ആവശ്യമാണെന്ന് രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനം (അഡിപെക്).

അബുദാബി ∙ അതിവേഗം വർധിക്കുന ആഗോള ഊർജ ആവശ്യം പരിഗണിച്ച് പുനരുപയോഗ ഊർജ പദ്ധതികളിൽ ആഗോള സഹകരണവും നിക്ഷേപവും ആവശ്യമാണെന്ന് രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനം (അഡിപെക്).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അതിവേഗം വർധിക്കുന ആഗോള ഊർജ ആവശ്യം പരിഗണിച്ച് പുനരുപയോഗ ഊർജ പദ്ധതികളിൽ ആഗോള സഹകരണവും നിക്ഷേപവും ആവശ്യമാണെന്ന് രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനം (അഡിപെക്).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അതിവേഗം വർധിക്കുന ആഗോള ഊർജ ആവശ്യം പരിഗണിച്ച് പുനരുപയോഗ ഊർജ പദ്ധതികളിൽ ആഗോള സഹകരണവും നിക്ഷേപവും ആവശ്യമാണെന്ന് രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനം (അഡിപെക്). ഇന്നലെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച  സമ്മേളനത്തിലാണ് ഈ ആവശ്യം ഉയർന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പുനരുപയോഗ ഊർജ സ്രോതസ്സുകളെ വൈവിധ്യവൽക്കരിച്ച് ഉൽപാദനം കൂട്ടി ആഗോള ഊർജ ആവശ്യം നിറവേറ്റുകയാണ് ലക്ഷ്യം.

പുനരുപയോഗ ഊർജ ശേഷിയും ബാറ്ററി സംഭരണ സാങ്കേതിക വിദ്യകളും വർധിപ്പിക്കുന്നതിന് നിക്ഷേപം ശക്തിപ്പെടുത്തണമെന്ന് വിവിധ രാജ്യങ്ങളോട് യുഎഇ മന്ത്രി സുഹൈൽ അൽ മസ്റൂഇ ആവശ്യപ്പെട്ടു. പുനരുപയോഗ ഊർജത്തിന്റെ ശേഷി യുഎഇ മൂന്നിരട്ടിയാക്കും.

ADVERTISEMENT

ലോകത്തിന് മതിയായ എണ്ണ, വാതക സ്രോതസ്സുകൾ ഉറപ്പാക്കുന്നതിനും ഭാവിയിൽ കൂടുതൽ സംശുദ്ധ ഊർജ സ്രോതസ്സുകൾ കൊണ്ടുവരുന്നതിനും നിക്ഷേപം നടത്താൻ യുഎഇ പ്രതിജ്ഞാബദ്ധരാണ്. എണ്ണയിൽ മാത്രമല്ല പുനരുപയോഗിക്കാവുന്ന ആണവ, പരമ്പരാഗത ഊർജത്തിലും യുഎഇ നിക്ഷേപം നടത്തും. ഹരിത ഊർജത്തിനാണ് കൂടുതൽ ആവശ്യം. കാലോചിതമായി ഊർജ പരിഷ്കാരങ്ങളിലും വാതക ശേഖരം ഉൽപാദിപ്പിക്കുന്നതിലും യുഎഇ ശേഷി വർധിപ്പിക്കുമെന്നും പറഞ്ഞു.

ആഗോള ഊർജ ലഭ്യത, താങ്ങാവുന്ന വില, സുസ്ഥിരത എന്നിവ സന്തുലിതമാക്കുന്നതിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഈ രാജ്യങ്ങൾക്ക് കുറഞ്ഞത് 20 വർഷത്തേക്കെങ്കിലും മിതമായ നിരക്കിൽ പരമ്പരാഗത ഇന്ധനങ്ങൾ ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ ലഭ്യത, താങ്ങാവുന്ന വില, സുസ്ഥിരത എന്നീ 3 കാര്യങ്ങളും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പുനരുപയോഗ ഊർജശേഷിയിൽ ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്താണെന്നും ചൂണ്ടിക്കാട്ടി.

ADVERTISEMENT

പുനരുപയോഗ ഊർജത്തിനും ബാറ്ററി സംഭരണത്തിനും ആവശ്യമായ നിർണായക ധാതുക്കൾ യുഗാണ്ടയിലുണ്ടെന്ന് ഊർജ മന്ത്രി റൂത്ത് സെന്താമു പറഞ്ഞു. പ്രാദേശിക സമ്പദ് വ്യവസ്ഥകൾക്ക് പ്രയോജനം ചെയ്യുംവിധം വിദേശ നിക്ഷേപത്തിനും സാങ്കേതികവിദ്യ കൈമാറ്റത്തിനും ഇതര രാജ്യങ്ങൾ തയാറാകണമെന്നും മന്ത്രി പറഞ്ഞു. ലിഥിയം, കൊബാൾട്ട്, ഗ്രാഫൈറ്റ്, നിക്കൽ തുടങ്ങിയ നിർണായക ധാതുക്കളുടെ നിക്ഷേപങ്ങൾ യുഗാണ്ട കണ്ടെത്തിയിട്ടുണ്ട്. തുറന്ന നിക്ഷേപ നയത്തിൽ വിദേശ നിക്ഷേപകർക്ക് ഇവ ഉപയോഗപ്പെടുത്താൻ അനുയോജ്യമായ അന്തരീക്ഷമുണ്ടെന്നും പറഞ്ഞു.

40–ാം അഡിപെക് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഊർജ വൈവിധ്യവൽക്കരണത്തിന് ആഗോള സഹകരണം ശക്തമാക്കുമെന്നും ഈ രംഗത്തെ സാങ്കേതിക കണ്ടുപിടിത്തങ്ങളെയും യുഎഇ പിന്തുണയ്ക്കുമെന്നും ഷെയ്ഖ് മൻസൂർ പറഞ്ഞു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും അഡ്നോക് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ.സുൽത്താൻ അഹമ്മദ് അൽ ജാബർ മുഖ്യപ്രഭാഷണം നടത്തി. ഊർജരംഗം നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കണ്ടെത്താൻ വിവിധ സെഷനുകളിലായി നടന്ന സെമിനാറിലും ചർച്ചകളിലും ആഗോള ഊർജ മന്ത്രിമാരും വിദഗ്ധരും പങ്കെടുത്തു. അഡ്നോക് ഗ്രൂപ്പ് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഊർജ പ്രദർശന, സമ്മേളനമാണിത്. മനസ്സുകളെ ഒന്നിപ്പിക്കുന്നു എന്ന പ്രമേയത്തിൽ നടക്കുന്ന 4 ദിവസത്തെ സമ്മേളനത്തിലും പ്രദർശനത്തിലും 2 ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ആഗോള തലത്തിലെ 54 എണ്ണ കമ്പനികൾ, 30 രാജ്യങ്ങളുടെ ദേശീയ പവിലിയനുകൾ എന്നിവ ഉൾപ്പെടെ 2200 കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.

English Summary:

Adipec begins in abudhabi - Renewable Energy Project