അബുദാബി ∙ ആഗോള എണ്ണ വില സ്ഥിരത നേടുന്നതിന് ഉൽപാദകരും വാങ്ങുന്ന രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

അബുദാബി ∙ ആഗോള എണ്ണ വില സ്ഥിരത നേടുന്നതിന് ഉൽപാദകരും വാങ്ങുന്ന രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ആഗോള എണ്ണ വില സ്ഥിരത നേടുന്നതിന് ഉൽപാദകരും വാങ്ങുന്ന രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ആഗോള എണ്ണ വില സ്ഥിരത നേടുന്നതിന് ഉൽപാദകരും വാങ്ങുന്ന രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതിവാതക പ്രദർശന, സമ്മേളനത്തിലാണ് കേന്ദ്ര പെട്രോളിയം,  പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഇക്കാര്യം ആവശ്യപ്പെട്ടത്. 

എണ്ണ ഉൽപാദനം വർധിപ്പിക്കാനുള്ള തീരുമാനം ഒരു മാസം വൈകിപ്പിച്ചതുമൂലം വില 2 ശതമാനത്തിലധികം ഉയർന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, ആവശ്യത്തിന്റെ 80 ശതമാനത്തിലധികവും വിദേശ രാജ്യങ്ങളിൽനിന്നാണ് വാങ്ങുന്നത്. ഉൽപാദകരും ഉപഭോക്താക്കളും ഒരുമിച്ചിരുന്നു തുറന്ന ചർച്ച നടത്തുന്നത് മിതമായ നിരക്കിൽ അവ ലഭ്യമാക്കാൻ സഹായിക്കുമെന്നും പറഞ്ഞു.

ADVERTISEMENT

ചില രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം പുതിയ ഉൽപാദകർ വിപണിയിലേക്കു വരുന്നതിനാൽ എണ്ണയ്ക്ക് ക്ഷാമമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അതിനാൽ വില സ്ഥിരത ആവശ്യമാണ്. 

എണ്ണ ശേഖരം ഒപെക് രാജ്യങ്ങളുടെ ആസ്തിയാണ്. അത് എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾക്കു തീരുമാനിക്കാം. എന്നാൽ  പുനരുപയോഗ ഊർജത്തിൽ ലോക രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കുറച്ചു വർഷങ്ങൾക്കുശേഷം എണ്ണ ആസ്തികൊണ്ട് ഉപയോഗമുണ്ടാകില്ലെന്നും സൂചിപ്പിച്ചു. എന്നാൽ ചില ഉൽപാദകർ ധനസമ്പാദനത്തിന് ഉൽപാദനം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നതായും കൂട്ടിച്ചേർത്തു. ഹരിത ഹൈഡ്രജൻ പോലുള്ള സാങ്കേതിക മാറ്റങ്ങളും ശുദ്ധ ഊർജത്തിലേക്കുള്ള പരിവർത്തനവും 5 വർഷത്തിനുള്ളിൽ ആഗോള എണ്ണ ആവശ്യകതയിൽ മാറ്റം വരുത്തും. എന്നിരുന്നാലും വരും കാലങ്ങളിൽ ഗൾഫ് മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ എണ്ണ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

ADVERTISEMENT

സമ്മേളനത്തിനിടെ വിവിധ രാജ്യങ്ങളിലെ എണ്ണ മന്ത്രിയുമായും ഒപെക് സെക്രട്ടറി ജനറൽ ഹൈത്തം അൽ ഗെയ്സുമായും മന്ത്രി ചർച്ച നടത്തി. അഡിപെകിൽ അൻപതിലേറെ കമ്പനികളുടെ സാന്നിധ്യവുമായി ഇന്ത്യ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. മേളയിലെ ഇന്ത്യ പവിലിയൻ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

India Calls for Talks to Stabilize Global Oil Prices

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT