മരുഭൂമിയിലെ കലവറയിൽ ചരിത്രം മണൽപ്പുതച്ചുറങ്ങി അൽനതാ ഗ്രാമം
മദീന∙ സൗദിയുടെ വിശുദ്ധ നഗരമായ മദീന പ്രവിശ്യയിലെ ഖൈബര്‍ മരുപ്പച്ചയിൽ നാലായിരം വർഷം പഴക്കമുള്ള ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തി. ബസാള്‍ട്ട് പാറകളുടെ കൂമ്പാരങ്ങള്‍ക്കിടയിലാണ് ചരിത്രാവശിഷ്ടങ്ങൾ പേറിയുള്ള അല്‍നതാ ഗ്രാമം കണ്ടെത്തിയത്. ആയിരക്കണക്കിന് വര്‍ഷമായി ഈ ഗ്രാമം

മദീന∙ സൗദിയുടെ വിശുദ്ധ നഗരമായ മദീന പ്രവിശ്യയിലെ ഖൈബര്‍ മരുപ്പച്ചയിൽ നാലായിരം വർഷം പഴക്കമുള്ള ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തി. ബസാള്‍ട്ട് പാറകളുടെ കൂമ്പാരങ്ങള്‍ക്കിടയിലാണ് ചരിത്രാവശിഷ്ടങ്ങൾ പേറിയുള്ള അല്‍നതാ ഗ്രാമം കണ്ടെത്തിയത്. ആയിരക്കണക്കിന് വര്‍ഷമായി ഈ ഗ്രാമം മണൽപ്പുതച്ചുറങ്ങുകയായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.
2020 ഒക്‌ടോബറിലാണ് വിദേശത്തുനിന്നുള്ള ഗവേഷക സംഘം ഈ സ്ഥലം കണ്ടെത്തിയത്. ഗ്രാമത്തിന്‍റെ ഘടനയും രൂപരേഖയും വേര്‍തിരിച്ചറിയാന്‍ സംഘം ഏറെ ഗവേഷണം നടത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉപരിതലത്തിനടിയില്‍ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാന്‍ ഫീല്‍ഡ് സര്‍വേകളും ഉയര്‍ന്ന റെസല്യൂഷന്‍ ഫൊട്ടോഗ്രഫിയും ഉപയോഗിച്ചു. കൂടുതൽ ഗവേഷണം ഈ മേഖലയിൽ തുടങ്ങുകയും ചെയ്തു. നിരവധി നിലകളുള്ള പരമ്പരാഗത വാസസ്ഥലങ്ങളിലാണ് അൽ നതായിലെ ഗ്രാമീണർ താമസിച്ചിരുന്നത്. താഴത്തെ നില ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നതിനായി നീക്കിവെച്ചിരുന്നു. താമസം ഒന്നാം നിലയിലോ രണ്ടാം നിലയിലോ ആയിരുന്നെന്നും പഠനം വ്യക്തമാക്കുന്നു.
സമ്പന്നമായ സാംസ്‌കാരിക പൈതൃകമാണ് അൽനതാ ഗ്രാമത്തിലുണ്ടായിരുന്നതെന്ന് അല്‍ഉല റോയല്‍ കമ്മീഷന്‍ റിയാദില്‍ സൗദി പ്രസ് ഏജന്‍സി ആസ്ഥാനത്തെ കോണ്‍ഫറന്‍സ് സെന്‍ററില്‍ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫ്രഞ്ച് നാഷനല്‍ സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് റിസേര്‍ച്ചിലെ ഗവേഷകനായ ഡോ. ഗില്ലൂം ഷാര്‍ലറ്റ്, ഉല്‍ഉല റോയല്‍ കമ്മീഷനിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഡയറക്ടര്‍ ഡോ. മുനീറ അല്‍മശൂഹ് എന്നിവരുടെ നേതൃത്വത്തില്‍ 'ഖൈബര്‍ കാലഘട്ടങ്ങളിലൂടെ' എന്ന ശീര്‍ഷകത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ് ഗവേഷണം നടത്തിയത്.
ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇടയൻമാർ, സ്ഥിരമായി എവിടെയങ്കിലും തങ്ങി നഗരജീവിതം തുടങ്ങുന്നതിന്‍റെ തെളിവുകളാണ് അൽ നതാ ഗ്രാമം കാത്തുവെക്കുന്നത്. അല്‍നതാ ഗ്രാമം കോട്ടകള്‍ക്കും നഗരങ്ങള്‍ക്കുമകത്ത് താമസത്തിനും ശവസംസ്‌കാരത്തിനും പ്രത്യേക സ്ഥലങ്ങള്‍ വേര്‍തിരിച്ചുവെച്ചിരുന്നു. ബി.സി 2000-2400 മുതല്‍ 1300-1500 വരെ ഈ ഗ്രാമത്തിന്‍റെ ചരിത്രത്തിന് പഴക്കമുണ്ട്.
2.6 ഹെക്ടര്‍ വിസ്തൃതിയുള്ള ഗ്രാമത്തിലെ ജനസംഖ്യ 500 ആയിരുന്നു. ഖൈബര്‍ മരുപ്പച്ച സംരക്ഷിക്കാന്‍ 15 കിലോമീറ്റര്‍ നീളമുള്ള കല്‍മതിലുമുണ്ടായിരുന്നു. ഹറത് ഖൈബര്‍ അഗ്നിപര്‍വത മേഖലയുടെ പ്രാന്തപ്രദേശത്താണ് ഖൈബര്‍ മരുപ്പച്ച സ്ഥിതി ചെയ്യുന്നത്. വരണ്ട പ്രദേശത്തെ മൂന്നു താഴ്‌വരകളുടെ സംഗമ സ്ഥലത്താണ് ഇത് രൂപപ്പെട്ടതെന്നും ഗവേഷണത്തിൽ കണ്ടെത്തി.