റിയാദിൽ സ്വകാര്യ സ്കൂൾ ബസിൽ ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം

റിയാദിൽ സ്വകാര്യ സ്കൂൾ ബസിൽ ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙  റിയാദിൽ സ്വകാര്യ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. ബദർ ബിൻ മുഹമ്മദ് അൽ ഹലഫി (13) ആണ് അപകടത്തിൽ മരിച്ചത്. പരീക്ഷ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അൽ അസീസിയ ജില്ലയിലായിരുന്നു സംഭവം.

മിഡിൽ സ്കൂൾ രണ്ടാം വർഷ വിദ്യാർഥിയായ ബദർ,ബസിന്‍റെ ഡോറിൽ ചാരിനിൽക്കുകയായിരുന്നു. ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്നാണ് കുട്ടി പുറത്തേക്ക് വീണ് ടയറിനടിയിൽ കുടുങ്ങിയത്. ഡ്രൈവർ (യെമൻ പൗരൻ) ആവശ്യമായ സുരക്ഷാ നടപടികൾ പാലിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക് ആണെന്ന് ട്രാഫിക് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

സംഭവത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്കൂൾ അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തും.

English Summary:

13 Year Old Boy Dies in School Bus Accident