യുദ്ധം മടുത്തു, ഇസ്രയേലിൽ പ്രതിരോധമന്ത്രി തെറിച്ചു; ലബനനിൽ ഇസ്രയേൽ ബോംബിങ്, 30 മരണം
ജറുസലം ∙ യുഎസിൽ ട്രംപിന്റെ വിജയം സഖ്യകക്ഷിയായ ഇസ്രയേലിനു കരുത്തു പകരുമെന്നും ഗാസയിൽ ശേഷിക്കുന്ന 101 ബന്ദികളുടെ മോചനത്തിനു സഹായിക്കുമെന്നും പുതിയ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു.

ജറുസലം ∙ യുഎസിൽ ട്രംപിന്റെ വിജയം സഖ്യകക്ഷിയായ ഇസ്രയേലിനു കരുത്തു പകരുമെന്നും ഗാസയിൽ ശേഷിക്കുന്ന 101 ബന്ദികളുടെ മോചനത്തിനു സഹായിക്കുമെന്നും പുതിയ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. ബൈഡൻ ഭരണകൂടവുമായി അടുപ്പമുണ്ടായിരുന്ന പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റിനെ ചൊവ്വാഴ്ച രാത്രിയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പുറത്താക്കിയത്. ഗാസയിൽ ലക്ഷ്യം നേടിയതിനാൽ സൈന്യം പിന്മാറി താൽക്കാലിക വെടിനിർത്തലും ബന്ദികളുടെ മോചനവും സാധ്യമാക്കണമെന്നായിരുന്നു ഗലാന്റ് നിലപാട്. എന്നാൽ, ഗാസയിൽ സൈന്യം തുടരണമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിന്നതാണു ഭിന്നതയിലേക്കു നയിച്ചത്. ഗലാന്റിനെ പുറത്താക്കിയതിനെതിരെ ടെൽ അവീവിലും മറ്റും പ്രകടനങ്ങൾ നടന്നു.
ജറുസലം തലസ്ഥാനമായി പ്രഖ്യാപിച്ച ഇസ്രയേലിന്റെ വിവാദ തീരുമാനം ലോകരാജ്യങ്ങളിലേറെയും തള്ളിയപ്പോൾ ട്രംപ് ഭരണകൂടമാണ് ആദ്യം അംഗീകരിച്ചത്. ഗോലാൻ കുന്നുകൾക്കുമേലുള്ള ഇസ്രയേൽ അവകാശവാദവും ട്രംപ് അംഗീകരിച്ചു. ലബനനിലും ഗാസയിലും ഇതേ പിന്തുണ പുതിയ ട്രംപ് ഭരണകൂടം തുടരുമോ എന്നു വ്യക്തമല്ല.
അതേസമയം, ലബനനിലെ ബർജ പട്ടണത്തിൽ പാർപ്പിട സമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ പുലർച്ചെ വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലും നുസുറത്ത് അഭയാർഥി ക്യാംപിലും ഇസ്രയേൽ ബോംബാക്രമണം നടത്തി.
ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ ഗാസയിൽ 43,391 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,02,347 പേർക്കു പരുക്കേറ്റു. ലബനനിൽ ഇതുവരെ 3013 പേർ കൊല്ലപ്പെട്ടു.