അബുദാബി ∙ ഹരിത ഹൈഡ്രജൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും യുഎഇയും. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനത്തിൽ (അഡിപെക് 2024) കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രകൃതിവാതകത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഹരിത ഹൈഡ്രജൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും യുഎഇയും. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനത്തിൽ (അഡിപെക് 2024) കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

പ്രകൃതിവാതകത്തിന്റെ ആവശ്യം വർധിക്കുന്ന ഇന്ത്യയിൽ 2025 ഒക്ടോബറോടെ ഹൈഡ്രജൻ വിഹിതം 6ൽനിന്ന് 15 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.  പ്രകൃതിവാതകം, സംശുദ്ധ ഊർജ പരിഹാരങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യാ-യുഎഇ സഹകരണം ശക്തിപ്പെടുത്തുമെന്നും പുരി സൂചിപ്പിച്ചു.

ADVERTISEMENT

ഇന്ത്യയും യുഎഇയും തമ്മിൽ ഊർജ മേഖലയിലെ സാമ്പത്തിക സഹകരണം ശക്തമാണ്. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനും സുസ്ഥിര ഊർജ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒട്ടേറെ സാമ്പത്തിക, വ്യാപാര കരാറുകളുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ തുറമുഖങ്ങൾ വഴി വർഷത്തിൽ 10 ലക്ഷം മെട്രിക് ടൺ പ്രകൃതിവാതകം ഇന്ത്യയ്ക്ക് വിതരണം ചെയ്യുന്നതിനായി യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്കുമായി അടുത്തയിടെ ഒപ്പുവച്ച ദീർഘകാല കരാറാണ് സഹകരണത്തിലെ സുപ്രധാന സംഭവങ്ങളിലൊന്ന്. ഈ കരാർ ഊർജ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ഭാവിയിലെ സഹകരണത്തിന് പുതിയ വഴികൾ തുറക്കുകയും ചെയ്യുമെന്നും പറഞ്ഞു.

ആഗോള ഊർജ മേഖലയിൽ പ്രത്യേകിച്ച് ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിലും നിർണായക ധാതുവികസനത്തിലും യുഎഇയുടെ നേതൃത്വത്തെ മന്ത്രി പ്രശംസിച്ചു. പുനരുപയോഗ ഊർജ പദ്ധതികളിൽ യുഎഇയുടെ അസാധാരണ മുന്നേറ്റം ആഗോള ഊർജ വിപണികളിൽ രാജ്യത്തെ നിർണായക ശക്തിയായി നിലനിർത്തുമെന്നും പറഞ്ഞു. ഊർജ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പങ്കും നൂതന ഊർജ സാങ്കേതികവിദ്യകൾ ചർച്ച ചെയ്യുന്നതിനും ആഗോള കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നതിനും ലോകത്തെ സുപ്രധാന വേദിയാണ് അഡിപെക് എന്നും മന്ത്രി വിശേഷിപ്പിച്ചു. യുഎഇ മന്ത്രി സുഹൈൽ അൽ മസ്റൂഇയുമായും മന്ത്രിയും അഡ്നോക് ഗ്രൂപ്പ് എംഡിയുമായ ഡോ. സുൽത്താൻ അൽ ജാബറുമായും മന്ത്രി ഹർദീപ് സിങ് പുരി ചർച്ച നടത്തി.

ADVERTISEMENT

സമഗ്ര ഊർജ ഭാവിക്ക് മൂലധനം സമാഹരിക്കാൻ ആഹ്വാനം 
∙ സുരക്ഷിതവും സുസ്ഥിരവുമായ ഊർജ പരിവർത്തനത്തിന് മൂലധനം സമാഹരിക്കാൻ സംയുക്ത ശ്രമങ്ങൾ ഉണ്ടാകണമെന്ന് രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനത്തിൽ (അഡിപെക്) ആഹ്വാനം. വിവിധ രാജ്യങ്ങളിലെ ഊർജ, ധനകാര്യ മന്ത്രിമാരാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. സമഗ്ര ഊർജ ഭാവിക്ക് ഇത് അനിവാര്യമാണ്. യുഎഇ ലീഡേഴ്സ് ഡിക്ലറേഷൻ പോലുള്ള സഹകരണ സംരംഭങ്ങൾ മൂലധനം സമാഹരിക്കാനും നിക്ഷേപങ്ങളിലെ അപകട സാധ്യത കുറയ്ക്കാനും വഴിയൊരുക്കും. ഇതേസമയം ഊർജ പരിവർത്തന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിലെ പ്രാദേശിക പൊരുത്തക്കേടുകൾ  വെല്ലുവിളി ഉയർത്തുന്നെന്ന് ഐറീനയുടെ കൺട്രി എൻഗേജ്മെന്റ് ആൻഡ് പാർട്ണർഷിപ് ഡയറക്ടർ ഗുർബസ് ഗോനുൽ പറഞ്ഞു. ചില രാജ്യങ്ങൾ കടുത്ത ധനസഹായ നിബന്ധനകൾ നേരിടുന്നത് വികസനത്തിനു തടസ്സമാകുന്നെന്നും പറഞ്ഞു.

English Summary:

India-UAE Ties Strengthen at ADIPEC - Hardeep Singh Puri

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT