കുവൈത്ത് സ്വദേശികള്‍ക്ക് 'സഹേല്‍'; വാട്ട്‌സ്ആപ്പ് വഴി സര്‍ക്കാര്‍ മന്ത്രാലയങ്ങളെക്കുറിച്ച് പരാതി നല്‍കാം
സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും, ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നീവ സ്വദേശി പൗരന്മാര്‍ക്ക് 'സഹേല്‍' മുഖേനയോ, സമൂഹ മാധ്യമ അക്കൗണ്ടായ വാട്ട്‌സ്ആപ്പ് വഴി നല്‍കാം.

കുവൈത്ത് സിറ്റി ∙ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും, ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നീവ സ്വദേശി പൗരന്മാര്‍ക്ക് 'സഹേല്‍' മുഖേനയോ, സമൂഹ മാധ്യമ അക്കൗണ്ടായ വാട്ട്‌സ്ആപ്പ് വഴി നല്‍കാം. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍ സബാഹാണ്
ഇത് പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനാണ് 'സഹേല്‍'. ഇതിന്റെ 'കമ്മ്യൂണിക്കേഷന്‍ സര്‍വീസ്' ഫീച്ചര്‍ ഉപയോഗിച്ചും 'വാട്ട്‌സ്ആപ്പ്' ആപ്ലിക്കേഷന്‍ വഴിയും ഇത് ചെയ്യാന്‍ കഴിയുക. പരാതികള്‍ താഴെപ്പറയുന്ന നമ്പരിലേക്ക് അയയ്ക്കാം: 99322080, 94974139.
പരാതികളും നിര്‍ദ്ദേശങ്ങളും വേഗത്തില്‍ പിന്തുടരുന്നുവെന്ന് ഉറപ്പാക്കി, ഉടനടി പ്രതികരണങ്ങളും പരിഹാരവും അനുവദിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചു. പൊതുതാല്‍പര്യം സംരക്ഷിക്കുക, പൗരന്മാരുടെ ഇടപാടുകള്‍ സുഗമമാക്കുക, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ വിതരണം ചെയ്യുക എന്നിവയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.