സൗദിയിൽ 2023-ൽ പൊതുഗതാഗത ബസുകളും ട്രെയിനുകളും ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. പൊതുഗതാഗത ബസ് യാത്രക്കാരുടെ നിരക്ക് 2022-നെ അപേക്ഷിച്ച് 2023-ൽ 176 ശതമാനമായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നഗരത്തിനകത്തും അതിനിടയിലും 117.6 ദശലക്ഷത്തിലധികം ബസ് യാത്രക്കാരുടെ വർധനവ് ഉണ്ടായിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദിയിൽ 2023-ൽ പൊതുഗതാഗത ബസുകളും ട്രെയിനുകളും ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. പൊതുഗതാഗത ബസ് യാത്രക്കാരുടെ നിരക്ക് 2022-നെ അപേക്ഷിച്ച് 2023-ൽ 176 ശതമാനമായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നഗരത്തിനകത്തും അതിനിടയിലും 117.6 ദശലക്ഷത്തിലധികം ബസ് യാത്രക്കാരുടെ വർധനവ് ഉണ്ടായിട്ടുണ്ട്.

2023-ൽ 113.5 ദശലക്ഷത്തിലധികം യാത്രക്കാർ നഗരങ്ങൾക്കുള്ളിൽ ബസുകൾ ഉപയോഗിച്ചു. മുൻവർഷത്തേക്കാൾ 195 ശതമാനം വർധനയാണ്. അതേസമയം ഇന്റർസിറ്റി ബസ് യാത്രക്കാർ ഇതേ കാലയളവിൽ ഏകദേശം 4.1 ദശലക്ഷത്തിലെത്തി. രാജ്യത്തിന്റെ റോഡ് ശൃംഖലയുടെ മൊത്തം ദൈർഘ്യം 2023-ൽ 316,900 കിലോമീറ്ററിലെത്തി. മുൻവർഷത്തേക്കാൾ 2.2 ശതമാനമാണ് വർധിച്ചത്. 

ADVERTISEMENT

നഗരങ്ങൾക്കുള്ളിലെ റോഡുകളുടെ നീളം 194,400 കിലോമീറ്ററാണ്. ഇത് 2022-ൽ നിന്ന് 0.8 ശതമാനം വർധനവ് പ്രതിഫലിപ്പിക്കുന്നു. അതേസമയം ഇന്റർസിറ്റി റോഡുകൾ 74,200 കിലോമീറ്ററിലെത്തി. ഇത് മുൻവർഷത്തേക്കാൾ 0.9 ശതമാനമാണ് വർധിച്ചത്. നഗരങ്ങൾക്കിടയിലുള്ള ഗതാഗതം പ്രതിവർഷം 390.4 ദശലക്ഷം വാഹനങ്ങളിൽ എത്തിയതായും കണക്ക്. 

2022-നെ അപേക്ഷിച്ച് 2023-ൽ ഗുരുതരമായ ട്രാഫിക് അപകടങ്ങളിൽ 2.5 ശതമാനം കുറവുണ്ടായതായി റോഡ് ഗതാഗത സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. വാഹനാപകടങ്ങളുടെ ഫലമായുണ്ടാകുന്ന മരണങ്ങൾ മുൻ വർഷത്തേക്കാൾ 2.9 ശതമാനം കുറഞ്ഞു. അതേസമയം പരുക്കുകൾ 2022 നെ അപേക്ഷിച്ച് 1.8 ശതമാനം കുറഞ്ഞു. ട്രാഫിക് അപകടങ്ങളുടെ ഏറ്റവും ഉയർന്ന ശതമാനം 18-30 പ്രായക്കാർക്കിടയിലാണ്. 

ADVERTISEMENT

അതേ സമയം 2023-ൽ റെയിൽവേ യാത്രക്കാരുടെ എണ്ണം 30.3 ദശലക്ഷത്തിലെത്തി. ഇത് 2022-നെ അപേക്ഷിച്ച് 33 ശതമാനം വർധിച്ചു. ഏകദേശം 72.5 ശതമാനം ഇൻട്രാസിറ്റി യാത്രക്കാർ ഒരു ദശലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചു. അതേസമയം ഇന്റർസിറ്റി യാത്രക്കാർ 27.5 ശതമാനത്തിൽ 700 ട്രിപ്പുകൾ പൂർത്തിയാക്കി. സൗദി അറേബ്യ റെയിൽവേ 4.03 ദശലക്ഷം കിലോമീറ്റർ ദൂരം 5,200 ചരക്ക് ട്രെയിൻ യാത്രകൾ രേഖപ്പെടുത്തി.

രണ്ട് പ്രധാന ചരക്ക് റൂട്ടുകളാണുള്ളത്. ഇന്റർസിറ്റി പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ ആകെ എണ്ണം 15ൽ എത്തിയതായി വെളിപ്പെടുത്തി. ഇന്റർസിറ്റി പാസഞ്ചർ റെയിൽവേ ലൈനുകളുടെ ആകെ നീളം 3,064 കിലോമീറ്ററാണെന്നും വൈദ്യുതീകരിച്ച ഇൻട്രാസിറ്റി പാസഞ്ചർ റെയിൽവേ ലൈനുകളുടെ നീളം 61.7 കിലോമീറ്ററാണെന്നും കണക്കുകൾ സൂചിപ്പിച്ചു.

English Summary:

GASTAT: Passengers of Public Transport Bus and Train Soar 176% and 33% Respectively in 2023