ലൈബ്രറി ഫെസ്റ്റിവലിന് കേരള സോഷ്യൽ സെന്ററിൽ തുടക്കം
അബുദാബി ∙ കേരള സോഷ്യൽ സെന്ററിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലൈബ്രറി ഫെസ്റ്റിവലിന് തുടക്കമായി.
അബുദാബി ∙ കേരള സോഷ്യൽ സെന്ററിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലൈബ്രറി ഫെസ്റ്റിവലിന് തുടക്കമായി.
അബുദാബി ∙ കേരള സോഷ്യൽ സെന്ററിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലൈബ്രറി ഫെസ്റ്റിവലിന് തുടക്കമായി.
അബുദാബി ∙ കേരള സോഷ്യൽ സെന്ററിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലൈബ്രറി ഫെസ്റ്റിവലിന് തുടക്കമായി. മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
പുസ്തക സമാഹരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച 205 പുസ്തകങ്ങൾ ലൈബ്രേറിയൻ ധനേഷ് കുമാറിന് കൈമാറിയായിരുന്നു ഉദ്ഘാടനം. പുസ്തക ചർച്ച, കുട്ടികളുടെ വായനോത്സവം, അംഗത്വ പ്രചാരണം, സിനിമ പ്രദർശനം, പുസ്തക സമാഹരണം തുടങ്ങി ഒട്ടേറെ പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. പുതിയ ലൈബ്രറിയിൽ കുട്ടികളുടെ പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ ഇംഗ്ലിഷ് പുസ്തകങ്ങളും ഉൾപ്പെടുത്തി വിപുലപ്പെടുത്തി. മാതൃഭാഷ പരിപോഷിപ്പിക്കാനും കൂടുതൽ അറിവുനേടാനും ലൈബ്രറിയിൽ അംഗത്വമെടുത്ത് സഹകരിക്കണമെന്നും അഭ്യർഥിച്ചു.