സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ടു: സൗദിയിൽ 3 പേരുടെ വധശിക്ഷ നടപ്പാക്കി
സൗദി അറേബ്യയിൽ തീവ്രവാദ സംഘടന രൂപീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ട മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി.

ജിദ്ദ∙ സൗദി അറേബ്യയിൽ തീവ്രവാദ സംഘടന രൂപീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ട മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അൽ-ജൗഫ് മേഖലയിലാണ് വധശിക്ഷ നടപ്പാക്കിയത്.
സഅദ് ബിൻ ബഷീർ അൽ റുവൈലി, സാദ് ബിൻ മുസ്‌നദ് അൽ റുവൈലി, നയേൽ ബിൻ ദബൽ അൽ റുവൈലി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരായത്. മൂവരും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കൈവശം വച്ചിരുന്നു. ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരിശീലനം നേടിയിരുന്നു. സുരക്ഷാ ഹെഡ്ക്വാർട്ടേഴ്‌സ് ലക്ഷ്യമാക്കി ആക്രമണം നടത്താനും സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാനുമായിരുന്നു ഇവരുടെ പദ്ധതി.