ജീവിതാനുഭവങ്ങൾ എഴുതണം എന്ന നിർദേശത്തോട് രണ്ടു ചോദ്യങ്ങൾ കൊണ്ടാണ് ഓംചേരി എൻ.എൻ.പിള്ള പ്രതികരിച്ചത്. എന്താണെഴുതാനുള്ളത് ? എന്തനെഴുതണം ? എഴുതാതിരിക്കാനുള്ള ന്യായീകരണങ്ങൾ പിന്നെയും പലതും അദ്ദേഹം കണ്ടെത്തി. എന്നാൽ, എതിർന്യായങ്ങളും ഉണ്ടായിരുന്നു. ഓരോരുത്തരുടെയും ജീവിതം മറ്റുള്ളവർക്ക് വഴിവിളക്കുകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതാനുഭവങ്ങൾ എഴുതണം എന്ന നിർദേശത്തോട് രണ്ടു ചോദ്യങ്ങൾ കൊണ്ടാണ് ഓംചേരി എൻ.എൻ.പിള്ള പ്രതികരിച്ചത്. എന്താണെഴുതാനുള്ളത്? എന്തനെഴുതണം?

എഴുതാതിരിക്കാനുള്ള ന്യായീകരണങ്ങൾ പിന്നെയും പലതും അദ്ദേഹം കണ്ടെത്തി. എന്നാൽ, എതിർന്യായങ്ങളും ഉണ്ടായിരുന്നു. ഓരോരുത്തരുടെയും ജീവിതം മറ്റുള്ളവർക്ക് വഴിവിളക്കുകളാണ്. അനുഭവങ്ങൾ മറ്റുള്ളവർക്ക് അറിവുകളാകുന്നു. പ്രത്യേകിച്ചും പ്രതിബന്ധങ്ങളെ തരണം ചെയ്ത ജീവിതം.

ADVERTISEMENT

പറഞ്ഞുകൊടുത്ത് എഴുതിച്ചെങ്കിലും ഓർമക്കുറിപ്പുകൾ പൂർത്തിയായില്ല. ജനനാനന്തര സൗഹൃദത്തിന്റെ പൂരത്തിൽ ഡോ.ജോയ് വാഴയിൽ എത്തിയതോടെ ഓംചേരി വീണ്ടും ഓർമകളെ കൂട്ടുപിടിച്ചു. കേൾവിക്കാരനായി ഡോ.ജോയ്. ഓംചേരിയിലേക്ക് ജോയിയെ ആകർഷിച്ച പല സ്വഭാവ സവിശേഷതകളുണ്ട്. പ്രസാദാത്മകത്വം തന്നെയാണ് മുന്നിൽ നിന്നത്. വ്യത്യസ്തവും വിചിത്രവുമായ അനുഭവങ്ങൾ നിഞ്ഞ ജീവിതത്തോട് ഇത്ര നിഷ്കളങ്കമായി ചിരിക്കാൻ അധികമാർക്കും കഴിയില്ല. ആ ചിരിയിൽ ഒരു സന്ദേശമുണ്ട്. ചിരിക്കൂ എന്ന ഓർമപ്പെടുത്തൽ. ഒരിക്കൽ ജീവിതം തിരിച്ചു ചിരിക്കുമെന്ന അനുഭവപാഠം. 

വിശ്വമാനവികത

ADVERTISEMENT

ഇതര സംസ്ഥാനത്തായിട്ടും മലയാളം മറക്കാതിരുന്ന ഓംചേരി, കേരളത്തിനു പുറത്തുള്ള എല്ലാ മലയാളികളുടെയും മേൽവിലാസമായി മാറിയത് മനുഷ്യത്വത്തിൽ വിശ്വസിച്ചതുകൊണ്ടാണ്. എല്ലാ മനുഷ്യരെയും ചേർത്തുനിർത്തി സ്നേഹിച്ചതുകൊണ്ടാണ്. 

സർഗ്ഗാത്മകത
അനുഭവങ്ങളെ അക്ഷരങ്ങളിലേക്കു പകരാനുള്ള കഴിവ് തന്നെ. അതിന്റെ നിദർശനങ്ങളാണ് അദ്ദേഹം കൈരളിക്ക് സംഭാവന ചെയ്ത നാടകങ്ങൾ ഉൾപ്പെടെയുള്ള കൃതികൾ. ആകസ്മികം എന്ന ആത്മകഥയും.

പ്രഫ. ഓംചേരി എൻ.എൻ.പിള്ള
ADVERTISEMENT

മാനവികത. യുക്തി. മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ജീവിതദർശനം. ആകസ്മികം വെളിച്ചത്തിന്റെ ദർശനമാണ്. എല്ലാ ഇരുട്ടിനെയും കീഴടക്കുന്ന പ്രകാശമാണ്. എഴുത്തും എഴുത്തുകാരനും തമ്മിലുള്ള താദാത്മ്യവും ലയവുമാണ്. എഴുത്ത് എഴുത്തുകാരനിൽ നിന്ന് വ്യത്യസ്തമല്ലെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണവും.

ഓംചേരിയുടെ വാക്കും നോക്കും തന്നെയാണ് ആകസ്മികം. ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. നിഷ്കളങ്കമായ സ്നേഹം ജീവിതത്തെ ധന്യമാക്കുന്നു എന്നു ജീവിതത്തിലൂടെ തെളിയിച്ചാണ്, അക്ഷരങ്ങളിലൂടെ വരച്ചുകാട്ടിയാണ് അദ്ദേഹം കടന്നുപോകുന്നത്. ഓംചേരി കടന്നുപോയാലും ആ വെളിച്ചം അവശേഷിക്കും. നല്ല മനുഷ്യർക്കും നല്ല എഴുത്തുകാർക്കും മാത്രമാണ് അത്തരമൊരു ഭാഗ്യം ലഭിക്കുക. പ്രകാശം പരത്തിയ ഓംചേരി പ്രകാശം അവശേഷിപ്പിച്ചു കടന്നുപോകുന്നു.

ആക്മസ്മികം മലയാളത്തിനു ലഭിക്കാൻ കാരണക്കാരനായ ഡോ. ജോയ് വാഴയിൽ ഓംചെരിയെക്കുറിച്ചെഴുതിയ വാക്കുകൾ തന്നെയാണ് മലയാളം ഇന്ന് ഏറ്റുചൊല്ലുന്നത്.

ഓം ശബ്ദത്തിലുദിച്ച മംഗളമയൻ,
സാഹിത്യവിൺമേടയിൽ
ഓണജ്യോത്സന ‌ചൊരിഞ്ഞ
സർഗ്ഗധനനാം
പൂന്തിങ്കളെന്നെന്നുമേ,
ഓമൽക്കൈരളി തൻ പ്രിയപ്രണത, നെ
‌ല്ലാവർക്കും സുഹൃത്തീവിധം
ഓംചേരിപ്രഭയേറീടുന്നു . ഗുരുവി–
ന്നാശംസകൾ സാദരം ! 

English Summary:

Remembering author Omachery