ബഹ്‌റൈൻ ഇന്‍റർനാഷനൽ സീരീസ് 2 ഈ മാസം 19 മുതൽ
ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) യോനെക്‌സ് ബഹ്‌റൈന്‍റെ സഹകരണത്തോടെ അൽ ഷെരീഫ് ഗ്രൂപ്പ് ബഹ്‌റൈൻ ഇന്‍റർനാഷനൽ സീരീസ് -2, 19 മുതൽ 24 വരെ ബികെഎസിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) യോനെക്‌സ് ബഹ്‌റൈന്‍റെ സഹകരണത്തോടെ അൽ ഷെരീഫ് ഗ്രൂപ്പ് ബഹ്‌റൈൻ ഇന്‍റർനാഷനൽ സീരീസ് -2, 19 മുതൽ 24 വരെ ബികെഎസിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബഹ്‌റൈനിലെ ഏറ്റവും മികച്ച റാങ്കുള്ള ബാഡ്മിന്‍റൺ ടൂർണമെന്‍റ്, ബഹ്‌റൈൻ ബാഡ്മിന്‍റൺ ഫെഡറേഷന്‍റെ (ബിബിഎസ്ക്വാ ബാഡ്മിന്‍റണിന്‍റെ) രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിക്കുന്നതെന്ന് ബികെഎസ് പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
ഈ ടൂർണമെന്‍റിന് പ്രാദേശിക ബാഡ്മിന്‍റൺ ഏഷ്യ കോൺഫെഡറേഷന്‍റെ കീഴിലുള്ള ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷന്‍റെ അനുമതിയോടെയുള്ള ടൂർണമെന്‍റിൽ ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള നൂറ്റിയൻപതിലധികം കളിക്കാർ പങ്കെടുക്കും. എല്ലാ ബാഡ്മിന്‍റൺ പ്രേമികളെയും ബാഡ്മിന്‍റൺ ടൂർണമെന്‍റിലെ മികച്ച പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബഹ്‌റൈൻ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദുമായി 973 3977 7801 എന്ന നമ്പറിലും nash97778@gmail.com എന്ന ഇമെയിൽ ഐഡിയിലും ബന്ധപ്പെടാവുന്നതാണ്