5 വർഷമായി യുവതിയെ പിന്തുടർന്ന് തട്ടിപ്പുകാർ; അബുദാബിയിലെ ‘വ്യാജ നിക്ഷേപ’ തട്ടിപ്പിലെ കെണി
കഷ്ടകാലത്തിന് അഞ്ച് വർഷം മുൻപ് വ്യാജ വ്യാപാര വെബ്‌സൈറ്റിൽ അക്കൗണ്ട് തുറന്നുപോയി. അതുവഴി വ്യാജ നിക്ഷേപത്തിലൂടെ ഏകദേശം 7,34,000 ദിർഹം (200,000 ഡോളർ) നഷ്ടപ്പെടുകയു ചെയ്തു.
കഷ്ടകാലത്തിന് അഞ്ച് വർഷം മുൻപ് വ്യാജ വ്യാപാര വെബ്‌സൈറ്റിൽ അക്കൗണ്ട് തുറന്നുപോയി. അതുവഴി വ്യാജ നിക്ഷേപത്തിലൂടെ ഏകദേശം 7,34,000 ദിർഹം (200,000 ഡോളർ) നഷ്ടപ്പെടുകയു ചെയ്തു.
കഷ്ടകാലത്തിന് അഞ്ച് വർഷം മുൻപ് വ്യാജ വ്യാപാര വെബ്‌സൈറ്റിൽ അക്കൗണ്ട് തുറന്നുപോയി. അതുവഴി വ്യാജ നിക്ഷേപത്തിലൂടെ ഏകദേശം 7,34,000 ദിർഹം (200,000 ഡോളർ) നഷ്ടപ്പെടുകയു ചെയ്തു.
അബുദാബി ∙ കഷ്ടകാലത്തിന് അഞ്ച് വർഷം മുൻപ് വ്യാജ വ്യാപാര വെബ്‌സൈറ്റിൽ അക്കൗണ്ട് തുറന്നുപോയി. അതുവഴി വ്യാജ നിക്ഷേപത്തിലൂടെ ഏകദേശം 7,34,000 ദിർഹം (200,000 ഡോളർ) നഷ്ടപ്പെടുകയു ചെയ്തു. എന്നാൽ ഇപ്പോഴും തട്ടിപ്പുകാർ തന്നെ പിന്തുടരുന്നതെന്തിനാണെന്നാണ് അബുദാബിയിൽ താമസിക്കുന്ന യുവതിയുടെ ചോദ്യം. തട്ടിപ്പുകാർ അടുത്തിടെ തന്നെ വിളിച്ച് തന്‍റെ അക്കൗണ്ട് മറ്റൊരു വെബ്‌സൈറ്റിലേയ്ക്ക് മാറ്റിയെന്നും അത് വീണ്ടും സജീവമാക്കണമെന്നുമാണ് ആവശ്യപ്പെടുന്നതെന്ന് ജോർദാനിയൻ ഐടി മാനേജറായ യുവതി പറഞ്ഞു.
2019 ജൂണിൽ ഓൺലൈൻ ട്രേഡിങ് വെബ്‌സൈറ്റിന്‍റെ ഫേസ്ബുക്ക് പരസ്യം യുവതി കണ്ടതോടെയാണ് ദുരിതങ്ങളെല്ലാം ആരംഭിച്ചത്. വെബ്‌സൈറ്റ് ഇപ്പോൾ നിലവിലില്ല. അന്ന് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതിനാൽ അക്കൗണ്ട് എടുക്കാൻ തീരുമാനിച്ചു. അക്കൗണ്ട് തുറക്കാൻ ഇവർ വെബ്‌സൈറ്റിലേക്ക് തന്‍റെ വിശദാംശങ്ങൾ അയച്ചു. അതേ ദിവസം ഒരു ഏജന്‍റിൽ നിന്ന് അവർക്ക് ഒരു കോളും ലഭിച്ചു. യുവതിയുടെ ഐഡി, ഫോൺ ബിൽ, യുഎഇയിൽ താമസിക്കുന്നതിന്‍റെ തെളിവായി വാടകക്കരാർ എന്നിവയുടെ പകർപ്പുകൾ അയയ്ക്കാന്‍ ആവശ്യപ്പെട്ടു.
∙ഫോൺ വിളിയെത്തിയത് ബഹ്റൈനിൽ നിന്ന്
ബഹ്‌റൈൻ നമ്പരിൽ നിന്നാണ് വിളിച്ചത്. ആദ്യം അൽപം സംശയമൊക്കെ തോന്നി മടിച്ചു. ആലോചിച്ചപ്പോൾ ഏജന്‍റ് പ്രഫഷനലാണെന്നും തോന്നി. ഇതിനിടെ യുവതിക്ക് അവരുടെ 'ഡോക്യുമെന്‍റേഷൻ ഡിപാർട്ട്‌മെന്‍റിൽ' നിന്ന് ലാൻഡ്‌ലൈൻ കോളുകളും ലഭിച്ചു. പിന്നീട് ഞാൻ അവരുടെ കോൾ സെന്‍ററുമായി കുറച്ച് തവണ ബന്ധപ്പെട്ടു. കമ്പനി നിയമാനുസൃതമാണെന്ന് തോന്നി.
രേഖകൾ കൈമാറി ഫോണിൽ സംസാരിച്ച ശേഷം യുവതിയുടെ 'അക്കൗണ്ട്' അംഗീകരിക്കപ്പെട്ടു. അവർക്ക് മറ്റൊരു ഏജന്‍റിൽ നിന്ന് ഒരു കോൾ ലഭിക്കുകയും അവർ കമ്പനിയുടെ സുരക്ഷിതമായ വ്യാപാര സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് 50,000 ഡോളർ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. തുടക്കത്തിൽ ഒരു ദിവസം 2,000 ഡോളർ മൂല്യമുള്ള രണ്ട് വിജയകരമായ ഡീലുകൾ ഉണ്ടായിരുന്നു. ഇത് തന്നെ ആ കമ്പനിയിലും ഓൺലൈൻ ട്രേഡിങ്ങിലും വിശ്വസിക്കാൻ പ്രേരിപ്പിച്ചുവെന്ന് യുവതി പറഞ്ഞു.
എന്നാൽ മൂലധനത്തിന്‍റെ പകുതി നഷ്ടപ്പെട്ടതിനെത്തുടർന്ന് കമ്പനിയിൽ നിന്ന് ഇടപാടുകൾ അവസാനിപ്പിക്കാനും ബാക്കിയുള്ള പണം തന്‍റെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാനും യുവതി തീരുമാനിച്ചു. ഇതേ തുടർന്ന് ഏജന്‍റ് വിളിക്കുകയും ഈ തീരുമാനത്തിൽ തന്‍റെ എതിര്‍പ്പ് പ്രകടിപ്പിക്കുകയുംചെയ്തു. പണം അക്കൗണ്ടിൽ തന്നെ വയ്ക്കാനും വൈകാതെ നഷ്ടപരിഹാരമെന്നോണം ഉയർച്ചയിലെത്തുമെന്നും ബോധ്യപ്പെടുത്തി. പിന്നീട് പലതവണ മെയിലുകളും ഫോൺകോളുകളും യുവതി അയച്ചെങ്കിലും അവർ പ്രതികരിച്ചില്ല.
അടുത്തിടെ കമ്പനി അക്കൗണ്ടുകൾ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നുവെന്ന് അവകാശപ്പെട്ട് വ്യാജ ഏജന്‍റുമാർ യുവതിയെ വിളിക്കുന്നത് തുടർന്നു. നൂർ ക്യാപിറ്റൽ എന്ന വെബ്‌സൈറ്റിന് കീഴിൽ തന്‍റെ വാലറ്റ് വീണ്ടും സജീവമാക്കാൻ അവർ ഒരു ഉപയോക്തൃനാമവും പാസ്‌വേഡും പങ്കിട്ടു. അത് വ്യാജമാണെന്ന് ഉടൻ കണ്ടെത്തിയതിനാൽ കൂടുതൽ പണം നഷ്ടമാകാതെ രക്ഷപ്പെട്ടു.
∙ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ജനപ്രിയ ബിസിനസുകാരുടെ ലോഗോ
തട്ടിപ്പുകാർ ജനപ്രിയ കോർപറേറ്റ് പേരുകളും ലോഗോകളും ഉപയോഗിക്കുന്നു. ഇ-കള്ളപ്പണക്കാർ ഒരു വെബ്‌സൈറ്റിൽ നിന്ന് മറ്റൊന്നിലേക്ക് ഉപയോക്താക്കളെ അയയ്ക്കുന്നത് സാധാരണമാണെന്ന് അബുദാബി പൊലീസിലെ സൈബർ സെക്യൂരിറ്റി തലവൻ ലഫ്. കേണൽ അലി അൽ നുഐമി പറഞ്ഞു. അബുദാബിയിലെ യുവതിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.