നിർമിത ബുദ്ധി: ലോകത്തിന്റെ കേന്ദ്രമാകാൻ യുഎഇ
അബുദാബി ∙ 2071നകം യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ലോക കേന്ദ്രമാകുമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പ്രഖ്യാപിച്ചു.

അബുദാബി ∙ 2071നകം യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ലോക കേന്ദ്രമാകുമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പ്രഖ്യാപിച്ചു. ടെക്നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി (ടിഐഐ) സഹകരിച്ച് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ സംഘടിപ്പിച്ച ‘സൈബർക്യു: സെക്യൂരിറ്റി ഇൻ ദ് ക്വാണ്ടം ഇറ’ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത രീതികൾക്കും പരിമിതികൾക്കും അപ്പുറത്ത് സാങ്കേതികവിദ്യ സ്വായത്തമാക്കി, അവ ജനങ്ങൾക്കും രാജ്യത്തിനും ലോകത്തിനും ഗുണകരമാക്കി മാറ്റുന്നതിലെ യുഎഇയുടെ മികവ് അദ്ദേഹം എടുത്തുപറഞ്ഞു. ഈ മാറ്റം സമസ്ത മേഖലകളിലെയും നടപടിക്രമങ്ങൾക്കു വേഗം കൂട്ടി സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.