ദുബായ് ഫെസ്റ്റിവൽ ഫോർ യൂത്ത് മ്യൂസിക്ക് മൂന്നാം പതിപ്പ് 20ന് ഇത്തിഹാദ് മ്യൂസിയത്തിൽ
ദുബായ് ഫെസ്റ്റിവൽ ഫോർ യൂത്ത് മ്യൂസിക്കിന്റെ മൂന്നാം പതിപ്പ് ഇൗ മാസം 20ന് ഇത്തിഹാദ് മ്യൂസിയത്തിൽ ആരംഭിക്കും.

ദുബായ് ∙ ദുബായ് ഫെസ്റ്റിവൽ ഫോർ യൂത്ത് മ്യൂസിക്കിന്റെ മൂന്നാം പതിപ്പ് ഇൗ മാസം 20ന് ഇത്തിഹാദ് മ്യൂസിയത്തിൽ ആരംഭിക്കും. കലാരംഗത്ത് വളർന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും ശാക്തീകരിക്കാനും സംഗീത, കലാ കേന്ദ്രങ്ങളെ പിന്തുണയ്ക്കാനുമാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മികച്ച ഗായകൻ, മികച്ച അറബിക് ഇൻസ്ട്രുമെന്റൽ പെർഫോമൻസ് (ഔദ്), ക്ലാസിക്കൽ ഇൻസ്ട്രുമെന്റൽ പെർഫോമൻസ് (വയലിൻ), പിയാനോ പെർഫോമൻസ്, എൻസെംബിൾ പെർഫോമൻസ് എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളിലായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 85-ലേറെ കലാകാരന്മാർ മത്സരിക്കും. പ്രശസ്ത യുഎഇ കവി ഡോ. അരീഫ് അൽഷൈഖിനെ ഫെസ്റ്റിവലിൽ ആദരിക്കും.