മണിമുഴക്കി യൂസഫലി; ലുലുവിന്‍റെ ഓഹരി വിൽപനയ്ക്ക് തുടക്കം
ദുബായ് ∙ അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ മണിമുഴക്കി ലുലുവിന്‍റെ ഓഹരി വിൽപന ആരംഭിച്ചു. ഓഹരികൾക്കു നിശ്ചയിച്ച ഉയർന്ന വിലയായ 2.04 ദിർഹത്തിനു തന്നെ ആദ്യ ദിന വ്യാപാരം അവസാനിച്ചു. വിൽപന ആരംഭിച്ച ആദ്യ മണിക്കൂറിൽ വില 2.5% ഇടിഞ്ഞെങ്കിലും പിന്നീട് പതിയെ തിരിച്ചു കയറി സ്ഥിരതയിലെത്തി. ഉച്ചയ്ക്ക് 1.40

ദുബായ് ∙ അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ മണിമുഴക്കി ലുലുവിന്‍റെ ഓഹരി വിൽപന ആരംഭിച്ചു. ഓഹരികൾക്കു നിശ്ചയിച്ച ഉയർന്ന വിലയായ 2.04 ദിർഹത്തിനു തന്നെ ആദ്യ ദിന വ്യാപാരം അവസാനിച്ചു. വിൽപന ആരംഭിച്ച ആദ്യ മണിക്കൂറിൽ വില 2.5% ഇടിഞ്ഞെങ്കിലും പിന്നീട് പതിയെ തിരിച്ചു കയറി സ്ഥിരതയിലെത്തി. ഉച്ചയ്ക്ക് 1.40 ആകുമ്പോഴേക്കും 20.39 കോടി ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. ഇന്നലെ രാവിലെ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽ സുവെയ്ദിക്കൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മണിമുഴക്കി ഓഹരി വ്യാപാരത്തിനു തുടക്കമിട്ടു.
ഒരു ഇന്ത്യക്കാരന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ഓഹരി വിൽപന എന്ന റെക്കോർഡോടെയാണ് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലുലുവിന്‍റെ ഓഹരികൾ എത്തിയത്. ലുലുവിന്‍റെ റീട്ടെയ്ൽ യാത്രയിലെ ചരിത്രമുഹൂർത്തമാണ് എഡിഎക്സ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും എം.എ യൂസഫലി പറഞ്ഞു.
നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭിക്കുന്നതിനുള്ള പ്രയത്നം ലുലു തുടരും. മൂന്ന് വർഷത്തിനകം പുതിയതായി 100 സ്റ്റോറുകളെന്ന ലക്ഷ്യത്തിലാണ് ലുലു. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച ആത്മവിശ്വാസത്തിന് ഏറ്റവും മികച്ച പിന്തുണ നൽകും. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ അടക്കം ലുലു റീട്ടെയിലിൽ ഭാഗമായ നിക്ഷേപ സ്ഥാപനങ്ങൾക്കും ലുലുവിന് ഉറച്ച പിന്തുണ നൽകുന്ന ഭരണനേതൃത്വങ്ങൾക്കും ലുലുവിലെ ജീവനക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
യുഎഇയുടെയും ജിസിസിയുടെയും വികസനത്തിനു ലുലു നൽകിയ പങ്കാളിത്വം മാതൃകാപരമാണെന്നും പൊതുപങ്കാളിത്വത്തിലേക്ക് കടന്നതോടെ കൂടുതൽ ജനകീയമാവുകയാണ് ലുലുവെന്നും യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവെയ്ദി പറഞ്ഞു. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ.
ജിസിസിയിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പടെ നിക്ഷേപകരാണ്. പ്രഫഷനൽ നിക്ഷേപക സ്ഥാപനങ്ങൾ കൂടാതെ ഐപിഒ തുടങ്ങി 16 ദിവസത്തിനകം അരലക്ഷത്തിലേറെ വ്യക്തിഗത നിക്ഷേപകരാണ് ഓഹരി സബ്സ്ക്രൈബ് ചെയ്തത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരികൾ 30% ശതമാനമാക്കി ഉയർത്തിയിരുന്നു. അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിമാണ് ലുലു ഐപിഒക്ക് ലഭിച്ചത്.
25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്. ഒക്ടോബർ 28 മുതൽ നവംബർ 5വരെയായിരുന്നു പ്രാരംഭ ഓഹരി വിൽപന. 3.12 ലക്ഷം കോടി രൂപയുടെ സബ്സ്ക്രിബ്ഷൻ അപേക്ഷകളാണ് ലഭിച്ചത്. 89 ശതമാനം നിക്ഷേപ സ്ഥാപനങ്ങൾക്കും, 10 ശതമാനം റീട്ടെയ്ൽ നിക്ഷേപകർക്കും ഒരു ശതമാനം ഓഹരികൾ ലുലു ജീവനക്കാർക്കുമായാണ് നീക്കിവച്ചത്. 574 കോടി ഡോളറാണ് ലുലു റീട്ടെയിലിന്‍റെ വിപണി മൂല്യം. നികുതിക്ക് ശേഷമുള്ള ലാഭത്തിന്‍റെ 75 ശതമാനവും ലാഭവിഹിതമായി നൽകുന്നത് പരിഗണിക്കുമെന്ന് ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു.