‘എന്റെ കലാലയം’ സീരീസ് രണ്ടാം പതിപ്പ് പുറത്തിറക്കി
ഷാർജ ∙ ഒരു കലാലയത്തിൽ വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയവർ അവരുടെ കലാലയ അനുഭവങ്ങൾ പങ്കുവച്ച് പുറത്തിറക്കിയ ‘എന്റെ കലാലയം’ സീരീസിന്റെ രണ്ടാം പതിപ്പ് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പുറത്തിറക്കി.

അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ, വിവിധ കോളജ് അലമ്നൈകൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പരിസ്ഥിതി പ്രവർത്തകൻ മുരളി തുമ്മാരുകുടി പ്രകാശനം ചെയ്തു. മലയാള സാഹിത്യ ചരിത്രത്തിൽ ഇതാദ്യമായാണ് വിവിധ കോളജുകളിൽ പഠിച്ചിറങ്ങിയവർ ഒരു കുടക്കീഴിൽ നിന്നുകൊണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
സ്‌മൃതിലയം (ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ), എന്റെ കായൽ കലാലയം (ഡിബി കോളജ് ശാസ്താംകോട്ട), സ്‌മാർഥ (ഫിസാറ്റ് അങ്കമാലി), മഞ്ഞുതുള്ളികൾ (ഗവ. എൻജിനീയറിങ് കോളജ് ഇടുക്കി), ഗുൽമോഹർ പൂത്ത കാലം (കെകെടിഎം കൊടുങ്ങല്ലൂർ), ആ നാലുവർഷങ്ങൾ (മേസ് കോതമംഗലം), പ്രിയ പരിചിത നേരങ്ങൾ (എസ്എൻ കോളജ് കൊല്ലം), കിസ്സ (സ്കോട്ട തളിപ്പറമ്പ്), അരമതിൽ ചിന്തുകൾ (ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ), ബോധിവൃക്ഷത്തണലിൽ (സാമൂതിരി ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്) തുടങ്ങിയ പുസ്തകങ്ങളാണ് ഹരിതം ബുക്സ് പബ്ലിഷേഴ്സ് വഴി ഇത്തവണത്തെ ‘എന്റെ കലാലയം’ സീരീസിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.
അക്കാഫ് അസോ. പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി എ.എസ്. ദീപു, ട്രഷറർ നൗഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്റ് വെങ്കിട്ട് മോഹൻ, ഷൈൻ ചന്ദ്രസേനൻ എന്നിവരും പ്രസംഗിച്ചു.