സൗദിയിൽ വൻ ലഹരിമരുന്ന് ശൃംഖല തകർത്തു; മന്ത്രാലയം ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
സൗദി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും മറ്റ് സർക്കാർ ഏജൻസികളിലെ ജീവനക്കാരും ഉൾപ്പെട്ട 9 അംഗ ലഹരി മരുന്ന് കടത്ത് സംഘം അറസ്റ്റിൽ.

റിയാദ് ∙ സൗദി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും മറ്റ് സർക്കാർ ഏജൻസികളിലെ ജീവനക്കാരും ഉൾപ്പെട്ട 9 അംഗ ലഹരി മരുന്ന് കടത്ത് സംഘം അറസ്റ്റിൽ. അൽ ജൗഫ് ഇന്‍റർനാഷനൽ വിമാനത്താവളം വഴി രാജ്യത്തേക്ക് ലഹരി മരുന്ന് കടത്തുന്ന വലിയ ക്രിമിനൽ ശൃംഖലയാണ് ഇവർ നടത്തിയിരുന്നത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ, സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥർ, സൗദി ഇലക്‌ട്രിസിറ്റി കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഈ സംഘം രാജ്യാന്തര കള്ളക്കടത്ത് ശൃംഖലയുമായി ഏകോപിപ്പിച്ച് പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളിന്‍റെ നേതൃത്വത്തിൽ രാജ്യത്തെ മറ്റ് സുരക്ഷാ - അന്വേഷണ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഈ വൻ ശൃംഖല തകർത്തത്.