എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ 5 അംഗീകാരങ്ങളുമായി ബുർജീൽ ഹോൾഡിങ്സ്; മലയാളി നഴ്സിന് 17 ലക്ഷം രൂപയുടെ സമ്മാനം
അബുദാബി∙ യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ചു പുരസ്കാരങ്ങളുടെ തിളക്കത്തിൽ ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ സാമൂഹ്യ പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലും, ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഔട്ട്സ്റ്റാൻഡിങ് വർക്ഫോഴ്സ്

അബുദാബി∙ യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ചു പുരസ്കാരങ്ങളുടെ തിളക്കത്തിൽ ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ സാമൂഹ്യ പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലും, ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഔട്ട്സ്റ്റാൻഡിങ് വർക്ഫോഴ്സ് വിഭാഗത്തിൽ മുസഫയിലെ എൽഎൽഎച്ച് ആശുപത്രിയിൽ നഴ്സിങ് സൂപ്പർവൈസർമാരായ ശശീന്ദ്രൻ, ലൈഫ് കെയർ ഹോസ്പിറ്റൽ ബനിയാസിലെ എച്ച്എസ്ഇ സൂപ്പർവൈസർ ഭരത് കുമാർ, അബുദാബി ബുർജീൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. നഷ്വ ബഹാ എൽ-ദിൻ എന്നിവർ പുരസ്കാരത്തിന് അർഹരായി.
ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ മായയ്ക്ക് 75,000 ദിർഹം (17 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിച്ചു. പതിമൂന്നു വർഷങ്ങളോളമായി യുഎഇയിലെ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മായ പത്തനംതിട്ടയിലെ കൂടൽ സ്വദേശിനിയാണ്.
യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ അബുദാബിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ ഒന്നാമത്തെത്തിയ വ്യക്തികൾക്കും കമ്പനികൾക്കും പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം നൽകി. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ബുർജീൽ ജീവനക്കാരുടെ അർപ്പണമനോഭാവത്തിനും, സുസ്ഥിരവും ആരോഗ്യകരവുമായ തൊഴിൽ മേഖല വാർത്തെടുക്കാനുള്ള ഗ്രൂപ്പിന്‍റെ പ്രതിബദ്ധതക്കുമുള്ള പുരസ്കാരമാണിതെന്ന് ബുർജീൽ ഹോൾഡിങ്സ് എമിറേറ്റൈസേഷൻ ആൻഡ് അക്കാദമിക്സ് ഗ്രൂപ്പ് ഡയറക്ടർ തഹാനി അൽ ഖാദിരി പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി ലഭിച്ച 7,700 അപേക്ഷകളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്. തൊഴിലവസരങ്ങൾ, തൊഴിൽ ശാക്തീകരണം, ജോലി സ്ഥലത്തെ ആരോഗ്യം, സുരക്ഷ, സർഗാത്മകത, നവീകരണം, കഴിവുകൾ കണ്ടെത്തൽ, വേതനം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങി സമഗ്രവും സംയോജിതവുമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിദഗ്ദ്ധ സമിതികൾ അപേക്ഷകൾ വിലയിരുത്തിയത്.