ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ് പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ, മട്ടന്നൂർ, പൊറോറ, മോക്രൻകോട് വീട്ടിൽ കരിയിൽ ഹരി (44) ആണ് മരിച്ചത്.

ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ് പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ, മട്ടന്നൂർ, പൊറോറ, മോക്രൻകോട് വീട്ടിൽ കരിയിൽ ഹരി (44) ആണ് മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ് പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ, മട്ടന്നൂർ, പൊറോറ, മോക്രൻകോട് വീട്ടിൽ കരിയിൽ ഹരി (44) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 16, സുലൈയിലുളള മൈതാനത്ത് രാവിലെ ക്രിക്കറ്റ് കളിക്കിടെ ബോൾ ചെയ്യുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ റിയാദ് എക്സിറ്റ് 14ലെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർകീപ്പർ ജോലി ചെയ്യുകയായിരുന്നു. പരേതനായ ഗോപാൽ, ശ്യാമള എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ഷോളജി, മക്കൾ ധ്യാൻദേവ്, അനയ്ദേവ്.

ADVERTISEMENT

നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ്ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്കര, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ.

English Summary:

Malayali Expat Collapses and Dies During Cricket Match in Riyadh - Hari