ഡിജിറ്റൽ അമിതോപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന സങ്കീർണ പ്രശ്നങ്ങളും അതിൽ നിന്ന് മുക്തി നേടുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളും മുന്നോട്ടു വെക്കപ്പെട്ട ചർച്ചാ സംഗമത്തിന് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐ. സി. ബി. എഫ്) വേദിയൊരുക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഡിജിറ്റൽ അമിതോപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന സങ്കീർണ പ്രശ്നങ്ങളും അതിൽ നിന്ന് മുക്തി നേടുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളും  മുന്നോട്ടു വെക്കപ്പെട്ട  ചർച്ചാ സംഗമത്തിന് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐ. സി. ബി. എഫ്) വേദിയൊരുക്കി. പ്രമുഖ പ്രഭാഷകനും ഗ്രന്ഥകാരനുമായ ഡോ. താജ് ആലുവ വിഷയാവതരണം നടത്തി. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സർവ ജീവിത വ്യവഹാരങ്ങളും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ബന്ധിപ്പിക്കപ്പെട്ട സമകാലിക സാഹചര്യത്തിൽ അനന്തമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും മീഡിയയെയും ആശ്രയിക്കേണ്ടത് അനിവാര്യമാണെങ്കിലും അതിൽ പാലിക്കേണ്ട സന്തുലിതത്വത്തെയും, നേരിട്ടുള്ള സാമൂഹിക വിനിമയങ്ങളും വ്യവഹാരങ്ങളും വീണ്ടെടുക്കേണ്ടതിന്‍റെ ആവശ്യകതയെയും കുറിച്ചുള്ള ചിന്തകൾ അദ്ദേഹം പങ്കുവെച്ചു.

ADVERTISEMENT

മാനസികാരോഗ്യത്തിലും മനസ്സിന്‍റെ ഏകാഗ്രതയിലും വ്യക്തിബന്ധങ്ങളിലും ക്രിയാത്മകമായി സ്വാധീനം ചെലുത്തുന്ന രീതിയിലേക്ക് സ്ക്രീൻ ടൈം ഉപഭോഗം നിയന്ത്രിക്കാനും പുന:ക്രമീകരിക്കാനുമുള്ള വഴികൾ, അനിവാര്യമായ തലത്തിലും തോതിലും മാത്രം ഡിജിറ്റൽ ആശ്രയത്വത്തെ പരിമിതപ്പെടുത്തണം. സംഭവലോകത്തെ ഇടപഴകലുകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നതിന് സഹായകമാകും വിധം 'ഡിജിറ്റൽ വേൾഡ് ലൈഫ് ' ക്രമീകരിക്കുന്നതിനുള്ള മാർഗങ്ങൾ  തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു. ഡിജിറ്റൽ ഉപയോഗത്തിൽ  സ്വയം അവബോധവും ആത്മനിയന്ത്രണവും ആർജിക്കാനും  വളർത്താനുമുള്ള പ്രായോഗിക പരിശീലനങ്ങളെ കുറച്ചു അദ്ദേഹം സംസാരിച്ചു 

ഐ. സി. ബി. എഫ് വൈസ് പ്രസിഡന്‍റ് ദീപക് ഷെട്ടി അധ്യക്ഷത വഹിച്ചു . മുഖ്യാതിഥി  ഡോ. താജ് ആലുവയെ ഐ. സി. ബി. എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സദസ്സിന് പരിചയപ്പെടുത്തി . മാനേജിങ് കമ്മിറ്റി അംഗം സറീന അഹദ് സ്വാഗതവും റഊഫ് കൊണ്ടോട്ടി നന്ദി പ്രകാശനവും നിർവഹിച്ചു. മാനേജിങ് കമ്മിറ്റി അംഗം നീലാംബരി സുശാന്ത് പരിപാടി നിയന്ത്രിച്ചു.

English Summary:

organized I. C. B. F discussion meeting

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT