യാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സീസൺ 3 ചാംപ്യൻഷിപ്പ് ഈ മാസം 20 മുതൽ
യൂത്ത് അസോസിയേഷന്‍ ഫോര്‍ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് (യാസ് ഖത്തര്‍)സംഘടിപ്പിക്കുന്ന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സീസൺ 3 ചാംപ്യൻഷിപ്പ് 20 മുതല്‍ 23 വരെ വക്‌റ അല്‍മെഷാഫ് ബീറ്റ ഇന്‍റര്‍നാഷനല്‍ സ്‌കൂളിലെ അത്‌ലന്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദോഹ ∙ യൂത്ത് അസോസിയേഷന്‍ ഫോര്‍ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് (യാസ് ഖത്തര്‍)സംഘടിപ്പിക്കുന്ന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സീസൺ 3 ചാംപ്യൻഷിപ്പ് 20 മുതല്‍ 23 വരെ വക്‌റ അല്‍മെഷാഫ് ബീറ്റ ഇന്‍റര്‍നാഷനല്‍ സ്‌കൂളിലെ അത്‌ലന്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍, പുരുഷന്മാര്‍, വനിതകള്‍, എന്നീ വിഭാഗങ്ങളിലും, മിക്സഡ്,ഓപ്പണ്‍, പ്രായപരിധി തുടങ്ങി 38 വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം.
20, 21 തീയതികളിൽ വൈകുന്നേരം 6 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. 22 ന് രാവിലെ 8 മുതൽ മത്സരങ്ങൾ നടക്കും. 23 ന് നടക്കുന്ന ഫൈനൽ മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. വിവിധ സ്പോർട്സ് അക്കാദമികളുടെ പ്രതിനിധികളായി മത്സരിക്കുന്നവരിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്‍റ് കരസ്ഥമാക്കുന്ന സ്പോർട്സ് അക്കാദമികൾക്ക് ചാംപ്യൻഷിപ്പ് ട്രോഫിയും റണ്ണർ അപ്പും നൽകും. കുട്ടികളുടെ വിഭാഗം മുതലുള്ള എല്ലാ വിജയികൾക്കും ക്യാഷ് പ്രൈസ് നൽകും. മത്സരം സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും കാണികൾക്കും സർപ്രൈസ് ഗിഫ്റ്റുകൾ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു.
ഉദ്ഘാടന, സമാപന പരിപാടികളിൽ ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഖത്തർ സ്പോർട്സ് അക്കാദമി പ്രതിനിധികളും ഇന്ത്യൻ എംബസി അനുബന്ധ സംഘടനാ ഭാരവാഹികളും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ യാസ് ഖത്തർ ചെയർമാൻ അഡ്വ. ജാഫര്‍ഖാന്‍, വൈസ് ചെയര്‍മാന്‍ സുധീര്‍ ഷേണായി, ജനറല്‍ സെക്രട്ടറി നൗഫല്‍ ഉസ്മാന്‍, ടൂര്‍ണമെന്‍റ് കണ്‍വീനര്‍ കിഷോര്‍ നായര്‍, അഡൈ്വസറി ബോര്‍ഡ് അംഗം ഷംസുദ്ദീന്‍, മെയിൻ സ്പോൺസറായ ലിങ് മേ പ്രതിനിധി അനു ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.