ഷാർജ ∙ പന്ത്രണ്ട് ദിവസം അക്ഷരവെളിച്ചം പകർന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഉജ്വല സമാപനം. 200 രാജ്യങ്ങളിൽ നിന്നുള്ള 10, 82,000 പേരാണ് ഷാർജ എക്സ്പോ സെൻ്ററിൽ നടന്ന മേളയ്ക്കെത്തിയത്. ഇതിൽ പുസ്തകമേള സന്ദർശിച്ച വിദേശിയരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. യുഎഇ, ഇന്ത്യ, സിറിയ, ഇൗജിപ്ത്, ജോർദാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ പന്ത്രണ്ട് ദിവസം അക്ഷരവെളിച്ചം പകർന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഉജ്വല സമാപനം. 200 രാജ്യങ്ങളിൽ നിന്നുള്ള 10, 82,000 പേരാണ് ഷാർജ എക്സ്പോ സെന്ററിൽ നടന്ന മേളയ്ക്കെത്തിയത്. ഇതിൽ പുസ്തകമേള സന്ദർശിച്ച വിദേശിയരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്.  യുഎഇ, ഇന്ത്യ, സിറിയ, ഇൗജിപ്ത്, ജോർദാൻ എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ രാജ്യങ്ങളുടെ പട്ടിക.

35 മുതൽ 44 വയസ്സുവരെയുള്ളവരാണ് സന്ദർശകരിലേറെയും– 32.18%. 25 മുതൽ 34 വരെ പ്രായമുള്ളവർ 31.67 ശതമാനവും 18 – 24 പ്രായമുള്ളവർ 13.7 ശതമാനവുമാണ്. പുരുഷന്മാർ  53.66% , വനിതകൾ 46.36% ഉം എത്തി.

ഷാർജ രാജ്യാന്തരമേളയിലെ പുസ്തകമേളയിലെ കാഴ്ച. ചിത്രത്തിന് കടപ്പാട്: എസ് ബിഎ
ADVERTISEMENT

യുഎഇയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി  135,000 വിദ്യാർഥികൾ വിവിധ ദിവസങ്ങളിലായി മേള സന്ദർശിച്ചു. ഇത് പുതുതലമുറയിൽ വായനാ സംസ്കാരം വർധിച്ചുവരുന്നതിൻ്റെ തെളിവാണെന്ന് അധികൃതർ പറഞ്ഞു. പുസ്തകം ഒപ്പിടുന്ന വിഭാഗത്തിൽ  1000ലേറെ എഴുത്തുകാർ അവരുടെ പുതിയ പുസ്തകവുമായെത്തി. അതേസമയം, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജയുടെ സാംസ്കാരിക പ്രതിബദ്ധതയ്ക്ക് 45 ലക്ഷം ദിർഹം അനുവദിച്ചത് ശ്രദ്ധേയമായി. പൊതു, സർക്കാർ ലൈബ്രറികളെ സമ്പന്നമാക്കുകയാണ് ഈ ഫണ്ടിൻ്റെ പ്രധാന ലക്ഷ്യം.

ചിത്രത്തിന് കടപ്പാട്: എസ് ബിഎ
ചിത്രത്തിന് കടപ്പാട്: എസ് ബിഎ
ചിത്രത്തിന് കടപ്പാട്: എസ് ബിഎ
ചിത്രത്തിന് കടപ്പാട്: എസ് ബിഎ
ചിത്രത്തിന് കടപ്പാട്: എസ് ബിഎ
ചിത്രത്തിന് കടപ്പാട്: എസ് ബിഎ

പുതിയ അറബിക് പുസ്തകങ്ങളും രാജ്യാന്തര തലക്കെട്ടുകളും അവശ്യ വിജ്ഞാന ഗ്രന്ഥങ്ങളുമായി ലൈബ്രറികളുടെ പങ്ക് ശക്തിപ്പെടുത്തുവാൻ ഇൗ പിന്തുണ ഗുണകരമാകുമെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ  അഹമ്മദ് റക്കാദ് അൽ അംറി  പറഞ്ഞു.  ഈ ശ്രദ്ധേയമായ നേട്ടം  ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്ഥാപിച്ച സാംസ്കാരിക ദർശനത്തിൻ്റെ  ആഗോള പ്രാധാന്യത്തിന് അടിവരയിടുന്നു. എസ് ബിഎയുടെ ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വവും മാർഗനിർദേശവും എസ്ബിഎ പിന്തുടരുന്നു. പുസ്തകത്തിനും അതിൻ്റെ എല്ലാ വശങ്ങൾക്കും വേണ്ടി സമർപ്പിക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ പ്രചോദനാത്മക മാതൃകയായി മേള പരിണമിച്ചു.

ADVERTISEMENT

വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിനും പ്രസിദ്ധീകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഇത് ഒരു പ്രേരകശക്തിയാണ്. ഇൗ മാസം 6 മുതൽ 17 വരെയായിരുന്നു പുസ്തകം കൊണ്ട് തുടങ്ങുന്നു എന്ന പ്രമേയത്തിൽ നടന്ന പുസ്തകമേള. ഇന്ത്യയടക്കം 108 രാജ്യങ്ങളിൽ നിന്നുള്ള  2,500 ലേറെ പ്രസാധകരാണ് അവരുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായി ഇപ്രാവശ്യം മേളയിൽ അണിനിരന്നത്. അൾജീരിയൻ എഴുത്തുകാരൻ അഹ്‌ലാം മോസ്‌റ്റെഘനേമിയെ സാംസ്‌കാരിക വ്യക്തിത്വമായി ആദരിച്ചു.

English Summary:

43rd Sharjah International Book Fair Concludes after Welcoming 1.82 Million Visitors