14 വർഷമായി ജയിലിൽ, 10 മാസമായി ആശുപത്രി കിടക്കയിൽ; മോചനമെന്ന സ്വപ്നം ബാക്കിയാക്കി രാധാകൃഷ്ണൻ ദോഹയിൽ മരണത്തിന് കീഴടങ്ങി
ദോഹ∙ തടവറയിൽ നിന്ന് മോചനമെന്ന സ്വപ്നം ബാക്കിയാക്കി 14 വർഷത്തെ ജയിൽ ജീവിതത്തിനൊടുവിൽ മലയാളി ബിസിനസുകാരൻ മരണത്തിന് കീഴടങ്ങി. ഖത്തറിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന തൃശൂർ വെള്ളാങ്ങല്ലൂർ നമ്പിളി വീട്ടിൽ രാധാകൃഷ്ണൻ (67) ആണ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ദോഹ∙ തടവറയിൽ നിന്ന് മോചനമെന്ന സ്വപ്നം ബാക്കിയാക്കി 14 വർഷത്തെ ജയിൽ ജീവിതത്തിനൊടുവിൽ മലയാളി ബിസിനസുകാരൻ മരണത്തിന് കീഴടങ്ങി. ഖത്തറിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന തൃശൂർ വെള്ളാങ്ങല്ലൂർ നമ്പിളി വീട്ടിൽ രാധാകൃഷ്ണൻ (67) ആണ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചെക്ക് കേസിൽപെട്ട് ജയിലിൽ കഴിയവെ, ഈ വർഷം ജനുവരിയിലാണ് ഇദ്ദേഹത്തെ അസുഖബാധിതനായതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുടുംബസമേതം ഖത്തറിൽ താമസിച്ചു വരികയായിരുന്നു രാധാകൃഷ്ണൻ റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിലെ തകർച്ചയെ തുടർന്ന് ഏതാണ്ട് 16 മില്യൻ ഖത്തർ റിയാലോളം ബാധ്യത ഏറ്റെടുക്കേണ്ടി വരികയായിരുന്നു. കെട്ടിട ഉടമകൾക്ക് നൽകിയ ചെക്ക് മടങ്ങിയതോടെ പല ഉടമകൾ കോടതിയെ സമീപിച്ചു . കെട്ടിട ഉടമകളിൽ നിന്നും ഒന്നിന് പുറകെ മറ്റൊന്നായി കേസുകൾ കോടതിയിലെത്തിയപ്പോൾ സാമ്പത്തികമായി തകർന്ന രാധാകൃഷ്ണന് മുന്നിൽ ജയിൽവാസം മാത്രമായിരുന്നു പരിഹാരം.
സ്വദേശിയുടെ കയ്യിൽ നിന്നും താൻ എടുത്ത വലിയൊരു വില്ല കോമ്പൗണ്ട് ഇടത്തരം റിയൽഎസ്റ്റേുകാർ വാടകക്കെടുക്കുകയും അത് കുറഞ്ഞ വാടകയിൽ താമസക്കാർക്ക് നൽകി. താമസക്കാരിൽ നിന്നും മൂന്നുവർഷത്തെ വാടക ഒന്നിച്ചു വാങ്ങി അവർ മുങ്ങിയതോടെയാണ് രാധാകൃഷ്ണൻ പ്രതിസന്ധിയിൽ അകപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഈ വഞ്ചന രാധാകൃഷ്ണന് വരുത്തിവെച്ചത് ലക്ഷക്കണക്കിന് റിയാലിന്റെ ബാധ്യതകളായിരുന്നു. താൻ നടത്തുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ജനറൽ മാനേജർ കൂടിയായിരുന്ന രാധാകൃഷ്ണൻ നിയമപരമായി കമ്പനിയുടെ എല്ലാ ബാധ്യതകൾക്കും ഉത്തരവാദിയായിരുന്നു.
ആദ്യഘട്ടങ്ങളിൽ ഒക്കെ നാട്ടിൽ നിന്നും ലോണെടുത്തും മറ്റും കടം വീട്ടാൻ ശ്രമിച്ചെങ്കിലും തുടരെത്തുടരെ വന്ന സാമ്പത്തിക ബാധ്യതകൾക്ക് മുന്നിൽ രാധാകൃഷ്ണൻ നിസ്സയാവസ്ഥയിലായി. കെട്ടിട ഉടമകൾ നൽകിയ 63 ഓളം കേസുകളിലായി കഴിഞ്ഞ 14 വർഷമായി രാധാകൃഷ്ണൻ തന്റെ ജീവിതം ജയിലറകൾക്കുള്ളിൽ കഴിച്ചുകൂട്ടുകയായിരുന്നു.
ആരോഗ്യവാനായിരുന്ന രാധാകൃഷ്ണന് വലിയ തോതിൽ ശരീരഭാരം കുറഞ്ഞതോടെ നടത്തിയ പരിശോധനയിലാണ് അദ്ദേഹം കാൻസർ രോഗിയാണെന്ന് തിരിച്ചറിഞ്ഞത്. ഈ വർഷം ജനുവരി 9 മുതൽ ആശുപത്രിയിൽ അഡ്മിറ്റ് ആയി.
ഭാര്യ: ലിജി രാധാകൃഷ്ണൻ.മകൾ: ഡോ.ശിഖ. മകൾ ശിഖ ഖത്തറിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അസുഖ ബാധിതനായതിനെ തുടർന്ന് ഭാര്യയും മകളും ഖത്തറിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.