പുതിയ സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ യൂറീബിയ ബഹ്‌റൈനിൽ എത്തിയതോടെ രാജ്യത്തെ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി.

പുതിയ സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ യൂറീബിയ ബഹ്‌റൈനിൽ എത്തിയതോടെ രാജ്യത്തെ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ യൂറീബിയ ബഹ്‌റൈനിൽ എത്തിയതോടെ രാജ്യത്തെ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ പുതിയ സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ യൂറീബിയ ബഹ്‌റൈനിൽ എത്തിയതോടെ രാജ്യത്തെ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി. ബഹ്‌റൈനിലെ  വളരുന്ന ടൂറിസം മേഖലയ്ക്ക് ആവേശകരമായ  അധ്യായത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്.  ബഹ്റൈനിലെ യാത്രാ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ സഹകരണം വളർത്തുക, രാജ്യാന്തര സന്ദർശകർക്ക് രാജ്യത്തിന്‍റെ തനതായ പൈതൃകം ഉയർത്തിക്കാട്ടുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ സീസണിനെ രാജ്യം സ്വാഗതം ചെയ്യുന്നത്.

കപ്പൽ യാത്രക്കാരുടെ  ആദ്യ ബാച്ച് കഴിഞ്ഞ ദിവസം മീനാ സൽമാൻ  ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് ഇറങ്ങി. ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രൂയിസ് കപ്പലുകളെ ഉൾക്കൊള്ളാവുന്നതാണ്.  ബഹ്‌റൈനിന്‍റെ തുറമുഖം എന്നത് കൊണ്ട് തന്നെ ക്രൂയിസ് കപ്പലുകൾക്ക് യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന  തുറമുഖമാണ് ബഹ്‌റൈൻ ഖലീഫാ ബിൻ സൽമാൻ  തുറമുഖം. ഒറ്റ ദിവസം കൊണ്ട് തന്നെ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് കൊണ്ട് യാത്രക്കാർക്ക് മടങ്ങാൻ കഴിയും എന്നതും രാജ്യത്തെ ക്രൂയിസ് സീസണിനെ വേറിട്ടതാക്കുന്നു.

Image Credit: cruisecritic.com
ADVERTISEMENT

ആഗോള ക്രൂയിസ് ടൂറിസത്തിന്‍റെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിലും  ബഹ്‌റൈൻ മുൻപന്തിയിലാണ്. ലോകത്തിലെ തന്നെ പാരിസ്ഥിതികമായി ഏറ്റവും പുരോഗമിച്ച ക്രൂയിസ് കപ്പലുകളിലൊന്നായ യൂറിബിയയാണ്  ഈ സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ. കപ്പൽ തീരത്ത് എത്തുന്നതോടെ രാജ്യത്തെ  വ്യാപാരമേഖലയിലും ഹോട്ടൽ വ്യവസായ രംഗത്തും ചെറിയ ചലനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിസിനസ് സമൂഹം. 2,419 കാബിനുകൾ ഉള്ള കപ്പലിൽ  6,300-ലധികം വിനോദസഞ്ചാരികളും 1,700-ലധികം ജോലിക്കാരും ഉൾക്കൊള്ളുന്നതാണ് കപ്പൽ.

കപ്പലിലുള്ള വലിയൊരു വിഭാഗവും രാജ്യത്തെ ആകർഷകമായ സ്‌ഥലങ്ങളും വാണിജ്യ കേന്ദ്രങ്ങളും സന്ദർശിക്കും എന്നുള്ളതാണ് ബിസിനസ് മേഖലയിലുള്ളവരുടെ പ്രതീക്ഷ. യൂറോപ്പിലെയും അമേരിക്കയിലെയും കഠിനമായ ശൈത്യകാലത്ത് നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ഈ സീസണിലെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കാൻ വേണ്ടിയാണ് ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശകർ തിരഞ്ഞെടുക്കുന്നത്.

ADVERTISEMENT

കുട്ടികൾക്ക്  യാത്രാസൗജന്യം അടക്കം പ്രഖ്യാപിച്ചിട്ടുള്ള യുറേബിയ പോലുള്ള ക്രൂയിസ് കപ്പലുകളിൽ കൂടുതലും കുട്ടികൾ അടക്കമുള്ള കുടുംബങ്ങളാണ് സന്ദർശിനത്തിനെത്തുന്നത്. ഏത് ബജറ്റിലും യാത്രക്കാർക്ക് ലോകം ചുറ്റിക്കാണാനുള്ള  അവസരവും കപ്പൽ കമ്പനി വാഗ്ദാനം ചെയ്യുന്നുമുണ്ട്.

English Summary:

Eurebia, the first cruise ship of the new season, has arrived in Bahrain, marking the beginning of the country's cruise ship season