അജ്യാൽ ചലച്ചിത്ര മേളയിൽ കാഴ്ചകളേറെ; കയ്യടി നേടാൻ ഇന്ത്യൻ ചിത്രങ്ങളും
ദോഹ ∙ ഖത്തറിലെ സിനിമാ പ്രേമികളുടെ മനസിൽ ഇടം നേടി അജ്യാൽ ചലച്ചിത്ര മേള സമാപിക്കാൻ ഇനി 4 നാൾ കൂടി. പ്രേക്ഷക കയ്യടി നേടാൻ ഇന്ത്യൻ ഹ്രസ്വ ചിത്രങ്ങളും. ദോഹ ഫിലിം ഇന്‌സ്റ്റിറ്റ്യൂട്ടിന്റെ പന്ത്രണ്ടാമത് അജ്യാൽ ചലച്ചിത്രമേളയ്ക്ക് ഈ മാസം 16നാണ് തുടക്കമായത്.

ദോഹ ∙ ഖത്തറിലെ സിനിമാ പ്രേമികളുടെ മനസിൽ ഇടം നേടി അജ്യാൽ ചലച്ചിത്ര മേള സമാപിക്കാൻ ഇനി 4 നാൾ കൂടി. പ്രേക്ഷക കയ്യടി നേടാൻ ഇന്ത്യൻ ഹ്രസ്വ ചിത്രങ്ങളും. ദോഹ ഫിലിം ഇന്‌സ്റ്റിറ്റ്യൂട്ടിന്റെ പന്ത്രണ്ടാമത് അജ്യാൽ ചലച്ചിത്രമേളയ്ക്ക് ഈ മാസം 16നാണ് തുടക്കമായത്. കത്താറ കൾചറൽ വില്ലേജ്, സിക്കത്ത് വാദി മിഷെറീബ്, ലുസെയ്ൽ, ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസ് എന്നിവിടങ്ങളിലായി പുരോഗമിക്കുന്ന മേള 23നാണ് സമാപിക്കുന്നത്.
ഇന്ത്യ ഉൾപ്പെടെ 42 രാജ്യങ്ങളിൽ നിന്നുളള 66 സിനിമകളാണ് ഇത്തവണത്തെ ചലച്ചിത്രമേളയിൽ ഇടം നേടിയിരിക്കുന്നത്. 18 ഫീച്ചർ സിനിമളും 48 ഹ്രസ്വചിത്രങ്ങളും 26 അറബ് സിനിമകളും കൂടാതെ വനിതാ സംവിധായകരുടെ 24, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ധനസഹായത്തിൽ നിർമിച്ച 14 ചിത്രങ്ങളുമാണുള്ളത്. സിനിമാ ചർച്ചകളും പ്രത്യേക പ്രദർശനങ്ങളും കൂടാതെ ഖത്തറിലെ ഏറ്റവും വലിയ പോപ്–കൾചർ ഇവന്റ് ആയ ഗീക്കെൻഡും മേളയിലുണ്ട്.
ലോകോത്തര സിനിമകളുടെ പ്രദർശനവും സാംസ്കാരിക കൈമാറ്റവും സർഗാത്മകതയും ഇഴചേർന്നുള്ള ഖത്തറിന്റെ അജ്യാൽ ചലച്ചിത്രമേള കുട്ടികൾ മുതൽ മുതിർന്നവർ വരെയുളള എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. അജ്യാൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ വിലയിരുത്തുന്ന ജൂറിമാരായി തിരഞ്ഞെടുത്തിരിക്കുന്നത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 8നും 25നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്
∙ കയ്യടി നേടാൻ ഇന്ത്യൻ ചിത്രങ്ങളും
മേളയിലെ മൊഹഖ് ഹ്രസ്വ ചലച്ചിത്ര മത്സര വിഭാഗത്തിൽ രസമലായ്, സൗർ കാൻഡി എന്നീ ഇന്ത്യൻ സിനിമകളും ആസ്വാദകരുടെ മനംകവരുന്നുണ്ട്. എട്ടു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള ഹ്രസ്വ ചിത്ര വിഭാഗമാണ് മൊഹഖ്. അച്ഛനും മകളും തമ്മിലുള്ള ഹൃദയബന്ധം വരച്ചുകാട്ടുന്ന ആനിമേറ്റഡ് ചിത്രമാണ് 9 മിനിറ്റ് ദൈർഘ്യമുള്ള രസമലായ്. ഡെബോപോം ചക്രവർത്തിയാണ് ചിത്രത്തിന്റെ സംവിധായകൻ. നഷ്ടത്തിന്റെയും ആശങ്കകളുടെയും വളർച്ചയുടെയും വൈകാരിക സങ്കീർണതകളിലൂടെ ബാല്യത്തിന്റെ നിഷ്കളങ്കത തീവ്രമായി പ്രതിപാദിക്കുന്നതാണ് സൗർ കാൻഡി. നിഷി ദുഗർ ആണ് സംവിധായിക. 20 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.
∙ കാണാൻ, അറിയാൻ കാഴ്ചകൾ ഏറെ
വോയ്സ് ഫ്രം പലസ്തീൻ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന പലസ്തീനിലെ കലാപങ്ങളിലും യുദ്ധക്കെടുതികളിലും ജനത നേരിടുന്ന ദുരിതജീവിതത്തിന്റെ നേർക്കാഴ്ചകളുടെ ഹ്രസ്വചിത്രങ്ങൾ ഇത്തവണയും മേളയുടെ ശ്രദ്ധാ കേന്ദ്രമാണ്. വിഖ്യാത പലസ്തീൻ സംവിധായകൻ റാഷിദ് മഷ്റാവിയുടെ നേതൃത്വത്തിൽ ഗസയുടെ കഥ പറയുന്ന ഹ്രസ്വചിത്രങ്ങളും കാണാം. മൊറോക്കോയുടെ പാരമ്പര്യവും ഐഡന്റിറ്റിയും സാമൂഹിക മാറ്റങ്ങളും പ്രതിപാദിക്കുന്ന ഹ്രസ്വചിത്രങ്ങളാണ് മെയ്ഡ് ഇൻ മൊറോക്കോ വിഭാഗത്തിലുള്ളത്. ഖത്തറിലെ പ്രദേശിക കലാകാരന്മാരെ പ്രത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിൽ ഖത്തറിന്റെ ചലച്ചിത്ര മേഖലയുടെ വൈവിധ്യത പ്രകടമാണ്. ലുസെയ്ൽ ബൗളെവാർഡിൽ ഖത്തറിലെ കലാപ്രതിഭകൾക്കായി ഗീക്കെൻഡും സജീവമാണ്.