'കവിതയും ഖഹ്‌വയും': കവിതാ സംഗമം സംഘടിപ്പിച്ചു
ദമാം∙ ദമാമിൽ നടന്ന 'കവിതയും ഖഹ്‌വയും' എന്ന കവിതാ സംഗമം പ്രവാസി മലയാളികളുടെ മനസ്സിൽ കവിതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പുതുയുഗം തുറന്നിട്ടു. പ്രവാസി വെൽഫെയർ സൗദി അറേബ്യ ദക്ഷിണ കേരള കമ്മിറ്റി ദമാം സംഘടിപ്പിച്ച ഈ പരിപാടിയിൽ കവിതയുടെ മാന്ത്രിക ലോകത്തേക്ക് ഒരു യാത്രയാണ് സദസ് നടത്തിയത്. ജുബൈൽ

ദമാം∙ ദമാമിൽ നടന്ന 'കവിതയും ഖഹ്‌വയും' എന്ന കവിതാ സംഗമം പ്രവാസി മലയാളികളുടെ മനസ്സിൽ കവിതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പുതുയുഗം തുറന്നിട്ടു. പ്രവാസി വെൽഫെയർ സൗദി അറേബ്യ ദക്ഷിണ കേരള കമ്മിറ്റി ദമാം സംഘടിപ്പിച്ച ഈ പരിപാടിയിൽ കവിതയുടെ മാന്ത്രിക ലോകത്തേക്ക് ഒരു യാത്രയാണ് സദസ് നടത്തിയത്.
ജുബൈൽ ഇന്ത്യൻ വിദ്യാലയത്തിലെ മലയാള അധ്യാപകനും കവിയും എഴുത്തുകാരനും പ്രഭാഷകനും സിനിമാസംവിധായകനുമായ എൻ. സനിൽകുമാർ പന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ ദമാം ദക്ഷിണ കേരള പ്രസിഡന്‍റ് ആഷിഫ് കൊല്ലം അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം നിർവഹിച്ച പ്രവാസി വെൽഫെയർ ദമാം റീജനൽ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൽ റഹീം തിരൂർക്കാട്, ഒരു ശില്പി പാഴ്ത്തടിയിൽ ആവശ്യമില്ലാത്തതെല്ലാം ചെത്തി മിനുക്കി എങ്ങിനെയാണോ ശില്പം നിർമിക്കുന്നത് അതുപോലെയാണ് കവികളും കവിതകളും ഉണ്ടാക്കുന്നതെന്നും, അത് ശബ്ദമില്ലാത്തവന്റെ ശബ്ദമായും അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി അവരുടെ നാവായി മാറുമ്പോഴാണ് അത് പ്രസക്തമാകുന്നതെന്നും പറഞ്ഞു.
പ്രവാസി വെൽഫെയർ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്‍റ് ഷബീർ ചാത്തമംഗലം, മാധ്യമപ്രവർത്തകൻ സാബു മേലേതിൽ, പ്രവാസി വെൽഫെയർ ദക്ഷിണ കേള്‍കേരള കമ്മിറ്റി സെക്രട്ടറി ഷമീർ പത്തനാപുരം, ദക്ഷിണ കേരള ജോയിന്‍റ് സെക്രട്ടറി അബ്ദുല്ല സൈഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ഷിബിൻ ആറ്റുവ, ഫൈസൽ കോട്ടയം, മനോജ് കാലടി, കമറുദ്ദീൻ വലിയത്ത്, അർഷദ് വാണിയമ്പലം തുടങ്ങിയവർ കവിതകളുമായി പങ്കെടുത്തു. ഗായകനും കവിയുമായ ഹാഷിം യൂനുസ് കായംകുളം, റൌഫ് ചാവക്കാട്, അസർ നിലമ്പൂർ എന്നിവർ കവിതകള്‍ ആലപിച്ചു. കവിയും രചയിതാവും സംവിധായകനും കവിയരങ്ങ് ജനറൽ കണ്‍വീനറുമായ സഈദ് ഹമദാനി വടുതല മോഡറേറ്ററായിരുന്നു. ഹൈഫ ഫാത്തിമയുടെ ഈശ്വര പ്രാർത്ഥന നടത്തി. ജോഷി ബാഷ അവതാരകനായിരുന്നു.
അറേബ്യൻ പാരമ്പര്യ ശൈലിയിൽ അഫ്ഹം അലിയും അംന മെഹബൂബും സദസ്സിലെത്തിയവർക്ക് ഖഹ്‌വയും, ഈന്തപ്പഴവും നൽകി സ്വീകരിച്ചു. ബിജു പൂതക്കുളം, യൂനുസ് തിരുവനന്തപുരം, അബ്ദുൽ കലാം, ജംഷാദ് കണ്ണൂർ, ഹാരിസ് കൊച്ചി, ജമാൽ പയ്യന്നൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.