ഭാവി എൻജിനീയർമാർക്ക് പ്രചോദനം; എഫ് 1 ഇൻ സ്കൂൾ വേൾഡ് ഫൈനലിൽ യുഎഇയിൽ നിന്നും 2 മലയാളി വിദ്യാർഥികൾ
ദുബായ് ∙ സൗദി അറേബ്യയിൽ ഇയാഴ്ച അരങ്ങേറുന്ന സ്കൂൾ വിദ്യാർഥികൾക്കുള്ള എഫ് 1 ഇൻ സ്കൂൾ വേൾഡ് ഫൈനലിൽ യുഎഇയെ പ്രതിനിധീകരിക്കുന്നത് 2 മലയാളികളടക്കം മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ.
ദുബായ് ∙ സൗദി അറേബ്യയിൽ ഇയാഴ്ച അരങ്ങേറുന്ന സ്കൂൾ വിദ്യാർഥികൾക്കുള്ള എഫ് 1 ഇൻ സ്കൂൾ വേൾഡ് ഫൈനലിൽ യുഎഇയെ പ്രതിനിധീകരിക്കുന്നത് 2 മലയാളികളടക്കം മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ.
ദുബായ് ∙ സൗദി അറേബ്യയിൽ ഇയാഴ്ച അരങ്ങേറുന്ന സ്കൂൾ വിദ്യാർഥികൾക്കുള്ള എഫ് 1 ഇൻ സ്കൂൾ വേൾഡ് ഫൈനലിൽ യുഎഇയെ പ്രതിനിധീകരിക്കുന്നത് 2 മലയാളികളടക്കം മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ.
ദുബായ് ∙ സൗദി അറേബ്യയിൽ ഈയാഴ്ച അരങ്ങേറുന്ന സ്കൂൾ വിദ്യാർഥികൾക്കുള്ള എഫ് 1 ഇൻ സ്കൂൾ വേൾഡ് ഫൈനലിൽ യുഎഇയെ പ്രതിനിധീകരിക്കുന്നത് 2 മലയാളികളടക്കം മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ. ദുബായ് ജെഎസ്‌എസ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളായ ഗൗതം ബോസ്, യദുകൃഷ്ണ ഷാജി എന്നിവരാണ് മലയാളി വിദ്യാർഥികൾ. ഇവരുടെ കൂടെ കർണാടക സ്വദേശി അശുതോഷ് ബെഹെറയുമുണ്ട്.
അബുദാബി യാസ് മറീന സർക്യൂട്ടിൽ നടന്ന ദേശീയ മത്സരത്തിൽ വിജയിച്ചതോടെയാണ് ഇവർക്ക് സൗദിയിലേയ്ക്ക് പാത തുറന്നത്. മത്സരത്തിൽ മിനിയേച്ചർ എഫ് 1 കാറുകൾ രൂപകല്പന ചെയ്തും പ്രഫഷനൽ വിഭാഗത്തിൽ വിജയം ഉറപ്പിച്ചും ടീം എ–ഒലിയൻ അവരുടെ സ്റ്റെം വൈദഗ്ധ്യം പ്രകടിപ്പിച്ചു.
തുടക്കത്തിൽ ആറംഗ ടീമായിരുന്നെങ്കിൽ ഇപ്പോൾ മൂന്ന് പേരാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയായ ഗൗതം ബോസ് ടീം മാനേജരായി സേവനമനുഷ്ഠിക്കുകയും കഴിഞ്ഞ വർഷം ആഗോള ഇവന്റിനുള്ള തയാറെടുപ്പിനായി പ്രയത്നിക്കുകയും ചെയ്തു.
ട്രാക്കിൽ സ്വാധീനം ചെലുത്തുകയും സ്റ്റെം വിദ്യാഭ്യാസത്തിൽ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ഭാവി എൻജിനീയർമാരെ പ്രചോദിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ഗൗതം ബോസ് പറഞ്ഞു. ടീമിന് അധ്യാപകനും ഉപദേശകനുമായ സങ്കേത് പട്ടേൽ, പ്രിൻസിപ്പൽ ലതാ നക്ര എന്നിവർ ശക്തമായ പിന്തുണ നല്‍കുന്നു. യാസ് മറീന സർക്യൂട്ടിലെ സീനിയർ പ്രൊഡക്‌ട് സ്പെഷലിസ്റ്റായ ജെയിംസ് പീക്കോക്കിന്റെ സഹായവും വിലമതിക്കാനാകാത്തതാണെന്ന് ഗൗതം പറയുന്നു.
വിദേശത്ത് എൻജിനീയറിങ് പഠനം നടത്തുന്ന യദുകൃഷ്ണയും അശുതോഷും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനൊപ്പം പഠനത്തിലും മുന്നിലാണ്. ലോക ചാംപ്യന്മാരാകുകയാണ് ലക്ഷ്യമിടുന്നതെന്ന് മൂവർ സംഘം പറയുന്നു. കോഴിക്കോടുകാരനും കാർ മാനുഫാക്ചറിങ് എൻജിനീയറുമായ യദുകൃഷ്ണ നെതർലൻഡ്‌സിലെ ഐൻഡ്‌ഹോവൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ മെക്കാനിക്കൽ എന്‍ജിനീയറിങ്ങിന് പഠിക്കുന്നു. കർണാടകയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പഠിക്കുന്ന, ഡിസൈൻ എന്‍ജിനീയറായ അശുതോഷും മത്സരത്തിന്റെ ആവേശത്തിലാണ്.
ലോകത്തെങ്ങുനിന്നുമുള്ള 55 ടീമുകൾ മത്സരിക്കുന്ന പരിപാടിയിൽ ടീം എ–ഒലിയൻ കാഡ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഫ്1-സ്റ്റൈൽ കാറുകൾ രൂപകൽപന ചെയ്യുകയും മത്സരിക്കുകയും ചെയ്യും. 140-ലേറെ മത്സരങ്ങൾക്ക് ശേഷം വിജയിയെ നിർണയിക്കും. എഫ്1-പ്രചോദിത റേസിങ് ബ്രാൻഡ് നിർമിക്കാനും മോഡൽ റേസിങ് കാർ രൂപകൽപ്പന ചെയ്യാനുമൊക്കെ ഇത് വഴി കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ കഴിയുമെന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. ജെഎസ്എസ് സ്കൂൾ ടീം ഇത് മൂന്നാം തവണയാണ് എഫ് 1 ഇൻ സ്കൂൾ വേൾഡ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. ഇതിന് സ്കൂൾ പ്രിൻസിപ്പൽ ലക നക്രയുടെ സജീവ പിന്തണയുണ്ട്.
സ്റ്റെം പഠനപരിപാടികളുടെ ഭാഗമായാണ് കുട്ടികൾക്കിടയിൽ എഫ് വൺ മത്സരം സംഘടിപ്പിക്കുന്നത്. അബുദാബി ദേശീയ എണ്ണ കമ്പനിയുമായി ചേർന്ന് യാസ് ഇൻ സ്കൂൾസാണ് കഴിഞ്ഞ 15 വർഷമായി യുഎഇയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ആറ് മുതൽ 21 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരമാണ് എഫ് വണ്‍ ക്ലബുകൾ വഴി ലക്ഷ്യമിടുന്നത്.
യാസ് മറീന സർക്യൂട്ടിൽ നടന്ന ദേശീയ മത്സരത്തിൽ എണ്ണൂറിനടുത്ത് കുട്ടികളാണ് വിവിധ സ്കൂളുകളെ പ്രതിനീധികരിച്ചെത്തിയത്. അവിടെ 21 മീറ്റർ ട്രാക്കിൽ റെക്കോർഡ് വേഗത്തിൽ ഫിനീഷ് ചെയ്താണ് യുഎഇ ടീം ഒന്നാമതെത്തിയത്.