160,000 പൂക്കളിൽ നിന്ന് ലഭിക്കുക ഒരു കിലോഗ്രാം മാത്രം; സൗദിയുടെ അപൂർവ തേൻ ഇതാദ്യമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തു
എല്ലാ തേനും മധുരമുള്ളതാണ്. എന്നാൽ സിദ്ർ മരങ്ങളുടെ പൂക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്ന തേനിന് സവിശേഷമായ ഗുണനിലവാരമുണ്ട്.
എല്ലാ തേനും മധുരമുള്ളതാണ്. എന്നാൽ സിദ്ർ മരങ്ങളുടെ പൂക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്ന തേനിന് സവിശേഷമായ ഗുണനിലവാരമുണ്ട്.
എല്ലാ തേനും മധുരമുള്ളതാണ്. എന്നാൽ സിദ്ർ മരങ്ങളുടെ പൂക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്ന തേനിന് സവിശേഷമായ ഗുണനിലവാരമുണ്ട്.
ജിസാൻ ∙ എല്ലാ തേനും മധുരമുള്ളതാണ്. എന്നാൽ സിദ്ർ മരങ്ങളുടെ പൂക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്ന തേനിന് സവിശേഷമായ ഗുണനിലവാരമുണ്ട്. സൗദി അറേബ്യയിലെ അസീർ പ്രദേശത്തു നിന്നും ലഭിക്കുന്ന സിദ്ർ തേൻ ഇതാദ്യമായി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. മറ്റു തേനുകളിൽ നിന്ന് വ്യത്യസ്തമായി സിദ്ർ തേൻ ഔഷധഗുണങ്ങളാലും അപൂർവതയാലും ശ്രദ്ധേയമാണ്. 160,000 പൂക്കളിൽ നിന്ന് ഒരു കിലോഗ്രാം തേൻ മാത്രമേ ലഭിക്കൂ എന്നത് ഇതിന്‍റെ ഡിമാൻഡ് വർധിപ്പിക്കുന്നു.
സിദ്ർ മരങ്ങളുടെ പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഈ തേൻ, ആന്‍റിഓക്‌സിഡന്‍റുകൾ കൊണ്ട് സമ്പന്നമാണ്. ഇത് ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അസീറിലും പരിസരങ്ങളിലും പെയ്ത കനത്ത മഴ തേനീച്ചകൾക്ക് വലിയ അളവിൽ അമൃത് ആഗിരണം ചെയ്യാനുള്ള ശേഷി നൽകി. അവ പിന്നീട് ആരോഗ്യവും പോഷകഗുണവും ഉള്ള സ്വാഭാവിക തേനായി മാറുകയായിരുന്നു. സിദ്ർ തേൻ അറേബ്യൻ പെനിൻസുലയിലെ ഏറ്റവും പ്രധാനപ്പെട്ട തേൻ ഇനങ്ങളിൽ ഒന്നാണെന്നാണ് അസീർ പ്രദേശത്തെ ഗവേഷകനായ ഡോ. ഇബ്രാഹിം അൽ-ആരിഫി പറഞ്ഞു. അറേബ്യൻ പെനിൻസുലയിൽ വ്യാപകമായ സിദ്ർ അനാബ് ആണ് ഏറ്റവും പ്രധാനപ്പെട്ട തേൻ ഇനങ്ങളിൽ ഒന്ന്.
ഏകദേശം രണ്ടാഴ്ച മുൻപാണ് സിദ്ർ തേൻ വിളവെടുപ്പ് ആരംഭിച്ചത്. ഒരു കിലോഗ്രാം സിദ്ർ തേന് 350 മുതൽ 500 റിയാൽ വരെ (7000 മുതൽ 11000 രൂപ ) വില വരും. അതിന്‍റെ ഗുണനിലവാരവും അപൂർവതയും കണക്കിലെടുക്കുമ്പോൾ ഈ വില ന്യായമാണെന്ന് വിദഗ്ധർ പറയുന്നു.