സഞ്ചാരികളെ സ്വാഗതം ചെയ്യാൻ 'ഒട്ടക സേന'; മനാമയിൽ എത്തുന്നവർക്കായി ബാബ് അൽ ബഹ്‌റൈൻ ഒരുക്കുന്ന വിസ്മയ കാഴ്ച
സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തലസ്‌ഥാന നഗരിയിൽ ബഹ്‌റൈൻ പൊലീസിന്റെ ആഭിമുഖ്യത്തിൽ ഹാജാന ടീം (ഒട്ടക സേന ) എത്തിയത് കാഴ്ചക്കാരിൽ കൗതുകം ഉണർത്തി.

മനാമ ∙ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തലസ്‌ഥാന നഗരിയിൽ ബഹ്‌റൈൻ പൊലീസിന്റെ ആഭിമുഖ്യത്തിൽ ഹാജാന ടീം (ഒട്ടക സേന ) എത്തിയത് കാഴ്ചക്കാരിൽ കൗതുകം ഉണർത്തി. വിനോദ സഞ്ചാരികളുടെ വരവിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബാബ് അൽ ബഹ്‌റൈനിൽ പൊലീസ് ടീമിന്റെ ഒട്ടക സേനയിൽ നിന്നുള്ള രണ്ട് ഒട്ടകങ്ങൾ എത്തിയത്. മനാമ ടൂറിസം സ്പോട്ടായി കരുതപ്പെടുന്ന ബാബ് അൽ ബഹ്‌റൈനിൽ പൊലീസ് സംഘങ്ങളോടൊപ്പം ഒട്ടകങ്ങളുടെ ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
തുടർന്ന് വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് ഒട്ടക സംഘത്തോടൊപ്പം ഫോട്ടോയും വിഡിയോകളും പകർത്തിയത്. മികച്ച കാലാവസ്‌ഥയായതിനാൽ നിരവധി വിദേശ സന്ദർശകരാണ് ബഹ്‌റൈനിൽ എത്തിയിട്ടുള്ളത്. സ്‌പെയിൻ,തായ്‌ലൻഡ്, മാലിദ്വീപ്, സൗത്ത് ആഫ്രിക്ക, ഇന്തൊനീഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സന്ദർശകരിൽ ഭൂരിഭാഗവും.
ഡിസംബറിൽ സന്ദർശകർക്കായി നിരവധി സാംസ്കാരിക പരിപാടികൾ വിവിധ ഇടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഹോട്ടലുകളിൽ പ്രശസ്തരുടെ മ്യൂസിക് ബാൻഡുകളും പ്രത്യേകം പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. സന്ദർശകർ എത്തിയതോടെ മനാമയിലെ സൂഖുകളും സജീവമായിട്ടുണ്ട്. പ്രാദേശിക നെയ്ത്തു വസ്ത്രങ്ങളും ബഹ്‌റൈൻ കര കൗശല വസ്തുക്കളുടേയും വലിയ ശേഖരം തന്നെ വിപണിയിൽ തയാറായിട്ടുണ്ട്.