ഈദ് അല്‍ ഇത്തിഹാദ് ആഘോഷം; അബുദാബി കെഎംസിസി വാക്കത്തോണ്‍ സംഘടിപ്പിച്ചു
അബുദാബി ∙ ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി അബുദാബി കെഎംസിസി വാക്കത്തണ്‍ സംഘടിപ്പിച്ചു. അബുദാബി കോര്‍ണിഷില്‍ നടന്ന വാക്കത്തണില്‍ പ്രായഭേദമന്യെ ആയിരങ്ങൾ അണിനിരന്നു. കമ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫീസര്‍ ആയിഷ അൽ ഷെഹി കെഎംസിസി ഭാരവാഹികളായ അഷറഫ് പൊന്നാനി, സി.എച്ച്.യൂസുഫ് എന്നിവര്‍ക്ക് യുഎഇ

അബുദാബി ∙ ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി അബുദാബി കെഎംസിസി വാക്കത്തോണ്‍ സംഘടിപ്പിച്ചു. അബുദാബി കോര്‍ണിഷില്‍ നടന്ന വാക്കത്തോണില്‍ ആയിരങ്ങൾ പങ്കെടുത്തു. കമ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫിസര്‍ ആയിഷ അൽ ഷെഹി കെഎംസിസി ഭാരവാഹികളായ അഷറഫ് പൊന്നാനി, സി.എച്ച്.യൂസുഫ് എന്നിവര്‍ക്ക് യുഎഇ ദേശീയ പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.
യുഎഇയുടെ ദേശീയ ദിനാഘോഷം ആഹ്ലാദത്തോടെയാണ് പ്രവാസി മലയാളി സമൂഹം വരവേറ്റത്. യുഎഇ ദേശീയ പതാകയും അതേ നിറത്തിലുള്ള ഷാളും ഉടുപ്പും അണിഞ്ഞ് പ്രവാസി മലയളികളുടെ നേതൃത്വത്തിൽ ആയിരങ്ങൾ നടന്നുനീങ്ങുന്നത് കാണാൻ കോർണിഷ് റോഡിന് ഇരുവശവും സ്വദേശികളും വിദേശികളും അണിനിരന്നു. കാണികളായി നടപ്പാതയിൽ നിന്നിരുന്ന ചില വിദേശികൾ ആവേശപൂർവം കൂട്ടനടത്തത്തിന്റെ ഭാഗമായതും കൗതുകമായി.
ആറര പതിറ്റാണ്ടു മുൻപ് പ്രവാസം തേടിയെത്തിയ പൂർവീകർ മുതൽ ഇന്നലെ വരെ ഇവിടെ എത്തിയവർക്ക് ഈ നാട് നൽകിവരുന്ന സ്നേഹവായ്പ് വിലമതിക്കാനാകാത്തതാണെന്ന് കെഎംസിസി ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
യു. അബ്ദുല്ല ഫാറൂഖി, എംപിഎം. റഷീദ്, ഹംസ നടുവില്‍, റഷീദ് പട്ടാമ്പി, അബ്ദുല്‍ ബാസിത് കായക്കണ്ടി, അനീസ് മങ്ങാട്, കോയ തിരുവത്ര, ഷറഫുദ്ദീന്‍ കുപ്പം, ഇ.ടി.മുഹമ്മദ് സുനീര്‍, ഷാനവാസ് പുളിക്കല്‍, അബ്ദുല്‍ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ ചുള്ളിമുണ്ട, ഹംസഹാജി പാറയില്‍, മൊയ്തുട്ടി വെളേറി, സാബിര്‍ മാട്ടൂല്‍, നിസാമുദ്ദീന്‍ പനവൂര്‍, ഹനീഫ പടിഞ്ഞാറമൂല എന്നിവർ നേതൃത്വം നല്‍കി.