രാജ്യാന്തര ആണവമോഷണ പദ്ധതിയെ ഫലപ്രദമായി ചെറുക്കുന്ന ഇതിവൃത്തമാണ് ബ്രിട്ടിഷ് ഏഷ്യൻ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ റോയി സ്റ്റീഫൻ കുന്നേലിന്റെ അഞ്ചാമത്തെ പുസ്തകം 'കൂടണയാത്ത കൊറ്റൻ'. മലയാള ഭാഷയ്ക്ക് അനേകം കുറ്റാന്വേഷണ നോവലുകൾ സംഭാവന നൽകിയിരിക്കുന്നവരിൽ അധികവും മധ്യ തിരുവിതാംകൂറിൽ നിന്നുള്ള എഴുത്തുകാരാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ആണവമോഷണ പദ്ധതിയെ ഫലപ്രദമായി ചെറുക്കുന്ന ഇതിവൃത്തമാണ് ബ്രിട്ടിഷ് ഏഷ്യൻ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ റോയി സ്റ്റീഫൻ കുന്നേലിന്റെ അഞ്ചാമത്തെ പുസ്തകം 'കൂടണയാത്ത കൊറ്റൻ'. മലയാള ഭാഷയ്ക്ക് അനേകം കുറ്റാന്വേഷണ നോവലുകൾ സംഭാവന നൽകിയിരിക്കുന്നവരിൽ അധികവും മധ്യ തിരുവിതാംകൂറിൽ നിന്നുള്ള എഴുത്തുകാരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ തുടങ്ങിയ കോട്ടയം പുഷ്പനാദിന്റെ അപസർപ്പക നോവലുകൾ മലയാളത്തിൽ നിന്നും മറ്റനേകം ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുണ്ട്.

സാധാരണക്കാരായ വായനക്കാരെ ലക്ഷ്യമാക്കി ലളിതമായി രചിക്കപ്പെട്ട പുസ്തകങ്ങളും പരമ്പരകളും യൂറോപ്യൻ രാജ്യങ്ങളെയും അവിടങ്ങളിലെ ജീവിത രീതികളും മലയാളം വായനക്കാർക്ക് പരിചയപ്പെടുത്തി. ഒരേ കഥാപാത്രങ്ങൾ പല പുസ്തകങ്ങളിൽ അവതരിപ്പിച്ചതിലൂടെ എഴുത്തുകാരനൊപ്പം കഥാപാത്രങ്ങളും വായനക്കാർക്ക് പ്രിയപ്പെട്ടവരായി. അദ്ദേഹത്തിന്റെ 300-റിൽ പരം പുസ്തകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മലയാള ഭാഷയിൽ വലുതും ചെറുതുമായ ധാരാളം കുറ്റാന്വേഷണ കൃതികൾ ഉദയം ചെയ്തു.

ADVERTISEMENT

ആദ്യകാല കയ്യെഴുത്തിൽ നിന്നും മലയാള ഭാഷ ആധുനികപെട്ടതോടെ വായനക്കാർക്ക് അനുഗ്രഹമായി ധാരാളം എഴുത്തുകാരും ഉദയം ചെയ്തു. അധികമായെത്തിയ എഴുത്തുകാരിലൂടെ വൈവിധ്യതയേറിയ ധാരാളം കൃതികളും മലയാളത്തിന് ലഭിച്ചു. എഴുത്തുകളെല്ലാം മലയാളത്തിലാവുമ്പോൾ മലയാള ഭാഷയ്ക്ക് മുതൽക്കൂട്ടായി മാറുന്ന അത്ഭുത പ്രതിഭാസമാണ് നിലവിൽ വായനക്കാർക്ക് ലഭിക്കുന്നത്.

മലയാള ഗ്രന്ഥങ്ങൾ നിരവധിയായപ്പോൾ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടി വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്ന പുതുതലമുറയും മലയാള ഭാഷയിലേക്ക് ആകർഷിക്കപ്പെടുന്നു, മാതൃഭാഷയെ സ്നേഹിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും മറ്റൊരു കാരണം കൂടിയാവുന്നു.  എന്നിരുന്നാൽ കൂടിയും പുതുമയെ തേടുന്നവരാണ് വായനക്കാരിലധികവും. കഥയിലും കഥാപാത്രങ്ങളിലും അവതരണത്തിലും പുതുമകൾ നൽകുവാൻ കടപ്പെട്ടവരുമാണ് വായനക്കാരെ ഉൾകൊള്ളുന്ന എഴുത്തുകാർ. വായനക്കാർക്ക് നവ്യാനുഭവം നൽകുന്ന ഗ്രന്ഥമാണ് രാജ്യാന്തര ആണവമോഷണങ്ങളെ ഫലപ്രദമായി തടയിടുന്ന കഥ പറയുന്ന 'കൂടണയാത്ത കൊറ്റൻ'.

ADVERTISEMENT

അതിവേഗതയിൽ സഞ്ചരിക്കുന്ന ആധുനിക ലോകവും അതിനോടൊപ്പം ഓടിയെത്താൻ ശ്രമിക്കുന്ന മനുഷ്യജീവിത സംഘർഷങ്ങളുമാണ് ഇന്നത്തെ കാലത്തിന്റെ ജീവിതഗതിയെ ഭീതിയുണർത്തുന്നതും ഗുരുതരമാക്കുന്നതും. ആധുനികത ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ പൊലീസിന് മുൻപേ സഞ്ചരിക്കുവാൻ ശ്രമിക്കുന്നു. എന്നാൽ കുറ്റാന്വേഷകരും തോറ്റുകൊടുക്കുന്നില്ല, ഒരു മുഴം മുൻപേയെത്തുവാൻ സാധിക്കാതെ വരുമ്പോൾ ഒപ്പമെത്തുവാൻ കിണഞ്ഞു ശ്രമിക്കുന്നു.  കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും കുറ്റാന്വേഷണങ്ങളുടെ ഭാഗമാകുന്നതിന് മുൻപും കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടഞ്ഞിരിന്നു എന്നതിനുള്ള ഉത്തമ ഉദാഹരണവുമാണ് 540 പേജുകളുള്ള ഗ്രന്ഥം.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും തുടർന്നുണ്ടായ അനിശ്ചിതങ്ങൾ മുതലെടുത്ത്  അവികസിത രാജ്യങ്ങൾ ആണവ ശേഷിയുള്ളവയായി രൂപാന്തരപ്പെടുവാൻ നടത്തിയ ക്രൂരതയേറിയ ചാരപ്രവർത്തനങ്ങൾ വിവരിക്കുന്ന അപസർപ്പക നോവലിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളുണ്ട്. ബ്രിട്ടനുൾപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളും അവസരങ്ങളും ചില രാജ്യങ്ങളിലെ കുടിയേറ്റക്കാർ ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതുൾപ്പെടെ രാജ്യാന്തര ഭീകര പ്രവർത്തനങ്ങളും ഈ ഗ്രന്ഥത്തിൽ പ്രതിപാതിക്കുന്നുണ്ട്.

ADVERTISEMENT

ദരിദ്ര രാജ്യങ്ങളിൽ നിന്നും വികസിത രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറുന്ന നിരാലംബരെ ചൂഷണം ചെയ്യുന്ന രീതികളും വിവരിക്കുമ്പോൾ വായനക്കാരിൽ ആകാംക്ഷയുണർത്തുന്നു. ഭാരതത്തിൽ ആമസോണിൽ ലഭ്യമായ ഗ്രന്ധം ലോകത്തിന്റെ മറ്റിടങ്ങളിൽ ലഭ്യമാക്കുവാനുള്ള പരിശ്രമം തുടരുന്നു.  

English Summary:

Roy Stephen Kunnell's 5th book Koodanayatha Kottan