അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചു; സൗദിയിൽ 5 മലയാളികളെ നാടുകടത്തി
ദമാം ∙ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിന് 5 മലയാളികളെ സൗദി അറേബ്യയിൽ നിന്നും നാടുകടത്തി. അനുവാദം വാങ്ങാതെ അനധികൃതമായി മതപരമായ പരിപാടി സംഘടിപ്പിച്ചതിന് രണ്ടു മാസം മുൻപ് പിടിയിലായവരായിരുന്നു 5 പേരുമെന്ന് സാമൂഹിക പ്രവർത്തകർ സൂചിപ്പിച്ചു. ദമാമിൽ നിന്നും സുരക്ഷാ വിഭാഗം പിടികൂടി അറസ്റ്റ് ചെയ്ത ഇവരെ

ദമാം ∙ അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മതപരമായ പരിപാടി സംഘടിപ്പിച്ചതിന് 5 മലയാളികളെ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തി. അനധികൃതമായി മതപരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്ന് അഞ്ചു പേരെയും 2 മാസം മുന്‍പ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നതായി സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ദമാമില്‍ നിന്നും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്ത ഇവരെ റിമാന്‍ഡ് ചെയ്തു ജയിലിലടച്ചിരുന്നു. അധികൃതരുടെ അനുമതിയോ അംഗീകാരമോ ഇല്ലാത്ത പരിപാടിക്ക് നേതൃത്വം നല്‍കിയതിന് 4 പേരെയും പരിപാടി നടത്താന്‍ സ്ഥലം അനുവദിച്ചതിന് സ്ഥാപനത്തിലെ ജീവനക്കാരനേയുമാണ് അന്വേഷണ വിധേയമായി സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 5 പേരെയും നാടുകടത്തല്‍ നടപടിക്ക് വിധേയമാക്കിയത്. അതേസമയം നാടുകടത്തപ്പെട്ടവരുടെ വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മത, രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സൗദി അറേബ്യയില്‍ അനുമതി ലഭിക്കുകയില്ലെന്നും അത്തരം പരിപാടികള്‍ അനധികൃതമായി നടത്തുന്നവര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ മലയാളി സമൂഹത്തിനിടയില്‍ സമഗ്രമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. നിലവില്‍ കലാ, സാംസ്‌കാരിക, സാമൂഹിക പരിപാടികള്‍ക്ക് മാത്രമാണ് സൗദി സര്‍ക്കാര്‍ അനുമതി നല്‍കി വരുന്നത്.
പൊതു പരിപാടികള്‍ നിയമ വിധേയമായി മാത്രമേ നടത്താവൂയെന്നും ഇക്കാര്യം സംഘാടകര്‍ ഉറപ്പാക്കണമെന്നും ഇവരുടെ മോചനത്തിനായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ച ഇന്ത്യന്‍ എംബസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ പത്മനാഭന്‍ ചൂണ്ടിക്കാട്ടി. അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് മത, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആള്‍ക്കൂട്ട പരിപാടികള്‍ നടത്തുന്നതാണ് ഇത്തരത്തില്‍ ശിക്ഷാ നടപടികളിലേക്ക് എത്തിപ്പെടാന്‍ കാരണം. സര്‍ക്കാര്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുടെ അനുമതിയോടു കൂടി മാത്രമേ പൊതു പരിപാടികള്‍, പ്രത്യേകിച്ചും ആള്‍കൂട്ട പരിപാടികള്‍ നടത്താവൂയെന്ന വലിയ സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ദമാമിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനായ ഷാജി വയനാടും അഭിപ്രായപ്പെട്ടു.