സൗദിയിൽ പ്രവാസി മലയാളി കുത്തേറ്റ് മരിച്ച സംഭവം; കുടുംബത്തിന് നാല് ലക്ഷം റിയാൽ നഷ്ടപരിഹാരം
സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ സഹതാമസക്കാരന്റെ കുത്തേറ്റ് മരിച്ച പ്രവാസി മലയാളിയുടെ കുടുംബത്തിന് ആശ്വാസമായി നാല് ലക്ഷം റിയാൽ ഇൻഷൂറൻസ് തുക നഷ്ടപരിഹാരം. ജൂബൈലിൽ ഒരു കെമിക്കൽ കമ്പനിയിൽ ജോലിക്കാരനായിരുന്ന മലപ്പുറം, ചെറുകര സ്വദേശി കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ മുഹമ്മദലിയുടെ കുടുംബത്തിനാണ് ഏകദേശം 1 കോടിയോളം രൂപ നഷ്ടപരിഹാരം ലഭിക്കുന്നത്.

ദമാം ∙ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ സഹതാമസക്കാരന്റെ കുത്തേറ്റ് മരിച്ച പ്രവാസി മലയാളിയുടെ കുടുംബത്തിന് ആശ്വാസമായി നാല് ലക്ഷം റിയാൽ ഇൻഷൂറൻസ് തുക നഷ്ടപരിഹാരം. ജൂബൈലിൽ ഒരു കെമിക്കൽ കമ്പനിയിൽ ജോലിക്കാരനായിരുന്ന മലപ്പുറം, ചെറുകര സ്വദേശി കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ മുഹമ്മദലിയുടെ കുടുംബത്തിനാണ് ഏകദേശം 1 കോടിയോളം രൂപ നഷ്ടപരിഹാരം ലഭിക്കുന്നത്. 2023 ജനുവരിയിലായിരുന്നു ജുബൈലിലുള്ള പ്രവാസികളെ ആകെ നടുക്കിയ കൊലപാതകം നടന്നത്.
രാത്രി ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞെത്തി ഉറങ്ങുകയായിരുന്ന മുഹമ്മദലിയെ കമ്പനി വക ലേബർക്യാംപിലെ മുറിയിൽ ഒപ്പം താമസിച്ചിരുന്ന സഹജീവനക്കാരൻ തമിഴ്നാട്, ചെന്നൈ സ്വദേശിയായ മഹേഷ് കുത്തി ഗുരുതരമായിപരുക്കേൽപ്പിച്ചു. സംഭവമറിഞ്ഞെത്തിയ കമ്പനി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും അടിയന്തരമായി മുഹമ്മദിലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് അത്മഹത്യ ചെയ്യാൻ ശ്രമിച്ച് പ്രതിയായ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇയാൾക്ക് വിഷാദരോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും കമ്പനിയിലെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. ഒപ്പം താമസിച്ചിരുന്നു മുഹമ്മദലിയെ കൊല ചെയ്തതിന്റെ കുറ്റബോധം മൂലമാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പിന്നീട് പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.
നിയമനടപടികൾ പൂർത്തീകരിച്ച മുഹമ്മദലിയുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയോടെ ജുബൈലിൽ തന്നെ സംസ്കാരം നടത്തി. കുടുംബം ചുമതലപ്പെടുത്തിയതനുസരിച്ച് അന്ന് ജൂബൈൽ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റായിരുന്നു ഉസ്മാൻ ഒട്ടുമ്മലിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ പൂർത്തീകരിച്ചത്.
സംഭവത്തിൽ അറസ്റ്റിലായ പ്രതി മഹേഷ് നിലവിൽ ജയിലാണ്.
ഇവരുടെ മുറിയിൽ മുഹമ്മദലിയും മഹേഷും കൂടാതെ മറ്റൊരു ജീവനക്കാരനും താമസിച്ചിരുന്നു. സംഭവസമയം മുഹമ്മദലിയും മഹേഷും മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്.
ജോലിയിലിരിക്കുമ്പോൾ മരണമടഞ്ഞാൽ കമ്പനി വഴി മരണമടയുന്നയാളിന്റെ കുടുംബം ഇൻഷൂറൻസ് നഷ്ടപരിഹാരം ലഭിക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഉസ്മാൻ ഒട്ടുമ്മലിന്റെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് നടപടികൾക്കായി ഇന്ത്യൻ എംബസിയെയും കമ്പനിയെയും തുടർച്ചയായി സമീപിച്ചിരുന്നു. നിരന്തരം നടത്തിയ ഇടപെടലുകൾക്ക് ഫലമായി കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇൻഷൂറൻസ് നഷ്ടപരിഹാര തുക ലഭിച്ചു. കമ്പനി നഷ്ടപരിഹാരം കൈമാറുന്നതിനായി ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് ഇൻഷൂറൻസ് തുക നിക്ഷേപിച്ചിട്ടുണ്ട്. ഏറെ താമസിയാതെ മുഹമ്മദലിയുടെ കുടുംബത്തിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭിക്കും.
മരണമടഞ്ഞ മുഹമ്മദലിക്ക് നാട്ടിൽ ഭാര്യയും നാല് പെൺമക്കളുമാണുള്ളത്.