മന്‍സൂറ കെട്ടിട ദുരന്തത്തിൽ 4 മലയാളികള്‍ ഉള്‍പ്പെടെ 6 ഇന്ത്യക്കാർ മരിച്ച സംഭവം: കെട്ടിട ഉടമ ഉൾപ്പെടെ പ്രതികൾക്ക് തടവും പിഴയും, ശേഷം നാടുകടത്തും
ദോഹ ∙ ഖത്തറിലെ അല്‍മന്‍സൂറയിലെ ബിന്‍ ദര്‍ഹമില്‍ നാലു നില അപ്പാര്‍ട്മെന്റ് ഇടിഞ്ഞുവീണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് കോടതി തടവും പിഴയും വിധിച്ചു.

ദോഹ ∙ ഖത്തറിലെ അല്‍മന്‍സൂറയിലെ ബിന്‍ ദര്‍ഹമില്‍ നാലു നില അപ്പാര്‍ട്മെന്റ് ഇടിഞ്ഞുവീണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് കോടതി തടവും പിഴയും വിധിച്ചു. കീഴ് കോടതിയാണ് കെട്ടിടം ഉടമ, കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തിയ കമ്പനി സൂപ്പര്‍വൈസിങ് മാനേജര്‍, കമ്പനി കണ്‍സല്‍റ്റന്റ് എന്നിവര്‍ക്ക് തടവും പിഴയും വിധിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടറിന്റെ ഓഫിസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തുന്ന കമ്പനിയുടെ സൂപ്പര്‍വൈസിങ് മാനേജര്‍ക്ക് 5 വര്‍ഷവും കമ്പനിയുടെ കണ്സല്റ്റന്റിന് 3 വര്‍ഷം തടവും കെട്ടിട ഉമടയ്ക്ക് 1 വര്‍ഷം തടവും 20,000 റിയാല്‍ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. പ്രധാന പ്രതിയായ അറ്റകുറ്റപണികള്‍ നടത്തുന്ന കമ്പനിക്ക് 5 ലക്ഷം റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. പ്രതികളില്‍ പ്രവാസികളായവരെ ജയില്‍ ശിക്ഷക്ക് ശേഷം നാടു കടത്താനും ഉത്തരവിട്ടിട്ടുണ്ട്.
കെട്ടിടത്തിന്റെ നിര്‍മാണത്തിലും അറ്റകുറ്റപണിയിലും വരുത്തിയ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളോ സാങ്കേതിക ചട്ടങ്ങളോ പാലിച്ചിട്ടില്ലെന്ന് മാത്രമല്ല അറ്റകുറ്റപണികള്‍ നടത്തിയത് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെയുമാണ്. ഇവയാണ് കെട്ടിടം തകര്‍ന്നു വീഴാനും നിരവധി പേരുടെ മരണത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2023 മാര്‍ച്ച് 22 നാണ് മന്‍സൂറയിലെ പഴയ 4 നില കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തില്‍ അറ്റകുറ്റപണികള്‍ നടന്നുവരുന്ന സമയത്താണ് അപകടമുണ്ടായത്. അപകടത്തില്‍ ദോഹയിലെ പ്രശസ്ത കലാകാരന് ആയിരുന്ന നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി, മലപ്പുറം പൊന്നാനി സ്വദേശികളായ അബു.ടി.മമ്മദൂട്ടി, നൗഷാദ് മണ്ണറയില്‍, കാസര്‍കോട് പുളിക്കൂര്‍ മുഹമ്മദ് അഷ്റഫ് എന്നീ 4 മലയാളികള്‍ ഉള്‍പ്പെടെ 6 ഇന്ത്യക്കാരും മരണമടഞ്ഞിരുന്നു.