കേസിൽപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനം യാർഡിൽ ഇടില്ല; കസ്റ്റഡി പൊലീസിന്, സൂക്ഷിക്കുന്നത് ഉടമ
അബുദാബി ∙ കേസുകളുടെ പേരിൽ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി ഉടമകൾക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം.
അബുദാബി ∙ കേസുകളുടെ പേരിൽ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി ഉടമകൾക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം.
അബുദാബി ∙ കേസുകളുടെ പേരിൽ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി ഉടമകൾക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം.
അബുദാബി ∙ കേസുകളുടെ പേരിൽ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി ഉടമകൾക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം. പൊലീസിന്റെ യാർഡുകളിൽ ദീർഘകാലം വാഹനം ഇടുമ്പോഴുള്ള കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാവുന്ന പുതിയ സൗകര്യമാണിത്.
വാഹനം ഇഷ്ട സ്ഥലത്തു സൂക്ഷിക്കാൻ സ്മാർട് റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയതായി അബുദാബി പൊലീസ് അറിയിച്ചു. സ്മാർട് റിസർവേഷൻ പ്രകാരം നിർത്തിയിടുന്ന വാഹനങ്ങൾ ഇടയ്ക്ക് സ്റ്റർട്ടാക്കാൻ സാധിക്കുമെങ്കിലും ഇതിന് പൊലീസിന്റെ മുൻകൂർ അനുമതി വേണം.
പൊലീസിന്റെ കസ്റ്റഡി കാലാവധി കഴിയും വരെ വാഹനം നിരത്തിൽ ഇറക്കാൻ പാടില്ല. വാഹനം പുറത്തിറക്കാതിരിക്കാൻ സ്മാർട് വെഹിക്കിൾ ഇംപൗണ്ട് ഉപകരണം ഘടിപ്പിക്കും. ഈ പൂട്ടിന്റെ നിയന്ത്രണം പൊലീസിനായതിനാൽ ഉടമയ്ക്കു സ്വന്തം നിലയിൽ വാഹനം പ്രവർത്തിപ്പിക്കാനാകില്ല.
വാഹന ഉടമയുടെ അധീനതയിൽ തന്നെയാണ് വാഹനം സൂക്ഷിക്കുന്നതെങ്കിലും സ്മാർട് ഇംപൗണ്ട് പൂട്ടിട്ടു സൂക്ഷിക്കുന്നതിനു ദിവസം 15 ദിർഹം പൊലീസിനു നൽകണം. വാഹനം അനധികൃതമായി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ അപ്പോൾ തന്നെ സന്ദേശം പൊലീസിനു ലഭിക്കും. നിർത്തിയിട്ട ഇടം മാറ്റണമെങ്കിലും പൊലീസിൽ അറിയിച്ചു മുൻകൂർ അനുമതി വാങ്ങണം.
അബുദാബി പൊലീസ് വെബ്സൈറ്റ് വഴി സ്മാർട് ഉപകരണത്തിനായി അപേക്ഷിക്കാം. കഴിഞ്ഞ വർഷം അബുദാബിയിൽ പൊലീസ് അനുമതിയോടെ വ്യക്തികളുടെ ഉത്തരവാദിത്തത്തിൽ 13,000 വാഹനങ്ങൾ സൂക്ഷിച്ചിരുന്നു. ലഘു വാഹനങ്ങൾക്ക് പുറമെ ചരക്ക് വാഹനങ്ങളും ട്രക്കുകളും ബസുകളുമെല്ലാം ഇപ്രകാരം ഉടമകളുടെ കീഴിൽ ശിക്ഷാ കാലം കഴിയുന്നതുവരെ സൂക്ഷിക്കാം. വാഹന ഉടമയുടെ എമിറ്റേറ്റ്സ് ഐഡി, വാഹന ലൈസൻസ് എന്നിവ നൽകിയാൽ ഒരു ടെക്നിഷ്യന്റെ മേൽനോട്ടത്തിൽ ഉപകരണം വാഹനത്തിൽ ഘടിപ്പിക്കാനാകും. ശിക്ഷാ കാലാവധിക്കുള്ളിൽ എപ്പോൾ വേണമെങ്കിലും വാഹനം തിരികെ പൊലീസിനെ എൽപ്പിക്കാം.