'ബാങ്കിൽ അവകാശിയില്ലാതെ കിടക്കുന്നത് കോടാനുകോടി ഡോളർ, സ്വന്തമാക്കുന്നോ?'; വലയിൽ വീണാൽ തീർന്നു!
പണ്ട്, അതായത് ന്യൂജെൻ കാലത്തിനു മുൻപ്, ശബ്ദം മാറ്റി ഫോൺ വിളിച്ച് ഒരാളെ പറ്റിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം – സാറേ പറഞ്ഞറിയിക്കാൻ പറ്റില്ല.
പണ്ട്, അതായത് ന്യൂജെൻ കാലത്തിനു മുൻപ്, ശബ്ദം മാറ്റി ഫോൺ വിളിച്ച് ഒരാളെ പറ്റിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം – സാറേ പറഞ്ഞറിയിക്കാൻ പറ്റില്ല.
പണ്ട്, അതായത് ന്യൂജെൻ കാലത്തിനു മുൻപ്, ശബ്ദം മാറ്റി ഫോൺ വിളിച്ച് ഒരാളെ പറ്റിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം – സാറേ പറഞ്ഞറിയിക്കാൻ പറ്റില്ല.
പണ്ട്, അതായത് ന്യൂജെൻ കാലത്തിനു മുൻപ്, ശബ്ദം മാറ്റി ഫോൺ വിളിച്ച് ഒരാളെ പറ്റിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം – സാറേ പറഞ്ഞറിയിക്കാൻ പറ്റില്ല. പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞായിരിക്കും പലപ്പോഴും പറ്റിക്കുന്നത്. ആ ഫോൺ വിളികളുടെ ആധികാരികതയിൽ ചതിക്കപ്പെട്ടവരെ പിന്നീടു വിളിച്ചു, പറ്റിച്ചതാണെന്നു പറഞ്ഞ് ചിരിച്ചതൊക്കെ ഒരു കാലം.
ഇന്നും ഈ തട്ടിപ്പ് തുടരുന്നുണ്ടെങ്കിലും തമാശയുടെ അംശം നഷ്ടപ്പെട്ടു. ഇന്ന് വിരട്ടലാണ്. വിളിക്കുന്നതിന്റെ ലക്ഷ്യം പറ്റിക്കലല്ല, അടിച്ചെടുക്കലാണ്. അതിന് എന്തു കുതന്ത്രവും പയറ്റും. ഇന്ത്യയിൽ ഇപ്പോൾ ഡിജിറ്റൽ അറസ്റ്റിന്റെ കാലമാണ്. ഇവിടെ അത്രയ്ക്കായില്ലെങ്കിലും ഏതു വിധേനെയും ആളെ വീഴ്ത്താനുള്ള മത്സരമാണ്. കഴിഞ്ഞ ദിവസം ഒരു മലയാളിയുടെ അക്കൗണ്ടിൽ നിന്നു പോയത് 7000 ദിർഹമാണ്. പണം പോയതു ചൈനയിലേക്കാണ്. ദിർഹം യുവാനിലേക്കു മാറിയിരിക്കുന്നു.
ഒരാൾ കഷ്ടപ്പെട്ടു പണിയെടുത്തു പണമുണ്ടാക്കുന്നു, എവിടെയോ ഇരിക്കുന്ന ഏതോ ഒരുത്തൻ അതു തുരന്നെടുത്തു കൊണ്ടു പോകുന്നു. പണം നഷ്ടപ്പെട്ടവൻ നാളെ ഈ രാജ്യത്തു നേരിടാൻ പോകുന്ന പ്രതിസന്ധികളെക്കുറിച്ച് ആര് ചിന്തിക്കാൻ. ആ പണം മാറിയെടുക്കാൻ നാളെ ഒരു ചെക്ക് ബാങ്കിൽ വന്നാൽ, എന്താകും ആ പ്രവാസിയുടെ സ്ഥിതി? ഇത്രയും പണം അക്കൗണ്ടിൽ വരാൻ അയാൾ എന്തുമാത്രം അധ്വാനിച്ചിട്ടുണ്ടാകും. എന്തെല്ലാം ആവശ്യങ്ങൾ വേണ്ടെന്നുവച്ചാകും പണം സ്വരുക്കൂട്ടിയിട്ടുണ്ടാകുക !
ഇതൊക്കെ ആരോടു പറയാൻ. ഇങ്ങനെ പോകുന്ന പണത്തിന് നമ്മളല്ല ഉത്തരവാദി. അതു സൂക്ഷിക്കുന്ന ബാങ്കും സാങ്കേതിക സൗകര്യങ്ങളുമാണ്. അതിനെയും മറികടന്ന് ഒരു കള്ളൻ വന്നാൽ, വിലപിക്കുകയല്ലാതെ എന്തു ചെയ്യും. നാട്ടിൽ വല്യ ബിസിനസുകാർ പോലും ഡിജിറ്റൽ അറസ്റ്റിലാകുന്ന കാലമാണ്. അറസ്റ്റ് ഒഴിവാക്കാൻ കോടികൾ ചെലവാക്കുന്ന കാലം. ആധുനിക കാലത്തെ ഈ മോഷണത്തിൽ നിന്ന് കരകയറാൻ ഇനിയും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ദിവസം വന്ന ഒരു ഇമെയിലിൽ പറയുന്നത്, സ്വഭാവവും സാമൂഹിക ബോധവും അവർക്കു നന്നേ ബോധിച്ചതിനാൽ, ബാങ്കിൽ അവകാശിയില്ലാതെ കിടക്കുന്ന കോടാനുകോടി ഡോളർ തരാൻ തീരുമാനിച്ചത്രേ! തുർക്കിയിലെ ഒരു ബാങ്കിലാണ് ഡോളറുകൾ കിടക്കുന്നത്. ആകെ തുകയുടെ 40% ലഭിക്കും. 50% ബാങ്ക് മാനേജർക്ക് 10% ഇതുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾക്ക്. ചുരുക്കത്തിൽ 40% ലാഭം. ഒന്നും ചെയ്യേണ്ട, ആ മെയിലിന് മറുപടി മാത്രം അയച്ചാൽ മതി.
ഇതൊക്കെ കാണുമ്പോഴാണ് ഈ ലോകം എത്ര സുന്ദരമാണെന്ന് തോന്നുന്നത്. മനസ്സിലാക്കാൻ അങ്ങു തുർക്കിയിൽ ഒരാളുണ്ടല്ലോ? എത്ര പറഞ്ഞാലും കുറ്റപ്പെടുത്തുന്നവർക്ക് ഇടയിൽ നമ്മുടെ നന്മ തിരിച്ചറിയാനും ആളുണ്ടായി എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
മറ്റു ചിലരുണ്ട് നാട്ടിലെ പൊലീസിന്റെ ജോലി അവർ ഏറ്റെടുക്കും. ഇത്രയും തിരക്കു പിടിച്ച ഉത്തരവാദിത്തങ്ങൾക്കിടയിൽ പാവം പൊലീസുകാരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാവാം അവർ അങ്ങനെ ചെയ്യുന്നത്. എമിറേറ്റ്സ് ഐഡിയിൽ ചില കുഴപ്പങ്ങളുണ്ടെന്ന് കണ്ടെത്തി സഹായിക്കാനാവും വിളിക്കുന്നത്. എത്രയും വേഗം യുഎഇ പാസിൽ വരുന്ന നമ്പർ തിരിച്ചു പറയു. വിളിക്കുന്നവരുടെ ധൃതി കണ്ടാൽ ആകെ സമ്മർദ്ദത്തിലാകും. തിരക്കിട്ട ജോലികൾക്ക് ഇടയിൽ നമ്മുടെ എമിറേറ്റ്സ് ഐഡി ശരിയാക്കിത്തരാൻ വിളിച്ചതാണ് ആ മഹാൻ. വളരെ ആധികാരികമായി അവർ ചില ചോദ്യങ്ങൾ ചോദിക്കും.
‘ ചോദ്യം: നിങ്ങളുടെ പേരു പറയു?
∙ അത് എമിറേറ്റ്സ് ഐഡിയിൽ ഉണ്ടല്ലോ.
ഞാനാരാണെന്ന് അറിയാമോ?
∙ നിങ്ങൾ പറഞ്ഞല്ലോ പൊലീസാണെന്ന്
ചോദിക്കുന്നതിന് ഉത്തരം പറഞ്ഞില്ലെങ്കിൽ ഭവിഷ്യത്ത് എന്താണെന്ന് അറിയാമോ?
∙ ഇല്ല പറഞ്ഞു തരുമോ?
ഇനി ചോദ്യമില്ല, അറിയാവുന്ന ഭാഷയിൽ തെറിയായിരിക്കും മറുപടി. ഒരു ദിവസം തികയ്ക്കാൻ എന്തെല്ലാം കാണണം, കേൾക്കണം.