സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം സമ്മാനിച്ചു
ദോഹ ∙ സംസ്കൃതി ഖത്തർ പതിനൊന്നാമത് സി.വി.ശ്രീരാമൻ സാഹിത്യ പുരസ്കാരം, ചൈനയിൽ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാനക്ക് സമ്മാനിച്ചു.

ദോഹ ∙ സംസ്കൃതി ഖത്തർ പതിനൊന്നാമത് സി.വി.ശ്രീരാമൻ സാഹിത്യ പുരസ്കാരം, ചൈനയിൽ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാനക്ക് സമ്മാനിച്ചു. ദോഹയിലെ സാവിത്രിബായ് പുലെ പുണെ യൂണിവേഴ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകനും, നടനും, തിരക്കഥാകൃത്തും, സാംസ്‌കാരിക പ്രവർത്തകനുമായ മധുപാലാണ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചത്.
സി.വി. ശ്രീരാമന്റെ എക്കാലവും പ്രസക്തമായ കഥകളുടെ അതേ വഴിയിലൂടെ ഉള്ള കഥയാണ് ഫർസാനയുടെ സമ്മാനാർഹമായ "ഇസ്തിഗ്ഫാർ" എന്ന ചെറുകഥയെന്ന് സി.വി.ശ്രീരാമൻ അനുസ്മരണ പ്രസംഗത്തിൽ മധുപാൽ പറഞ്ഞു.
സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാര സമിതി കൺവീനർ, ശ്രീനാഥ് ശങ്കരൻകുട്ടി പുരസ്‌കാരത്തിന്റെ നാൾ വഴികളും പുരസ്‌ക്കാര നിർണയരീതികളും വിശദമാക്കി. ജപ്പാൻ, ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ, ഗൾഫുനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽ നിന്നു ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്.
കവിയും നോവലിസ്റ്റും ഈ വർഷത്തെ സരസ്വതിസമ്മാൻ ജേതാവുമായ പ്രഭാവർമ്മ ചെയർമാനും ചെറുകഥാകൃത്തുക്കളായ വി.ഷിനിലാലും, എസ്.സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്. കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ ഇ.എം.സുധീർ ആശംസകൾ അറിയിച്ചു. ഫർസാന മറുപടി പ്രസംഗം നടത്തി. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം സ്വാഗതവും ജിജേഷ് കൊടക്കൽ നന്ദിയും പറഞ്ഞു.