മലബാർ അടുക്കള ഖത്തർ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാംപ്
ദോഹ ∙ മലബാർ അടുക്കള ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഖത്തറിലെ കുടുംബങ്ങൾക്കും, ബാച്ചിലേഴ്‌സിനുമായി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.

ദോഹ ∙ മലബാർ അടുക്കള ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഖത്തറിലെ കുടുംബങ്ങൾക്കും, ബാച്ചിലേഴ്‌സിനുമായി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. റിയാദ മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാംപിൽ 150 ൽപരം ആളുകൾക്ക് സൗജന്യ രക്ത പരിശോധനകൾക്കും ഡോക്ടർമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും കഴിഞ്ഞു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റിയാദ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, ഐസിബിഎഫ് ജനറൽ സെക്രട്ടറി കെ.വി ബോബൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, അബ്ദുൽ റൗഫ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
മലബാർ അടുക്കളയ്ക്ക് റിയാദ മെഡിക്കൽ സെന്റർ നൽകി വരുന്ന പിന്തുണയ്ക്കുള്ള ആദരം എംഡി ജംഷീർ ഹംസക്ക് കൈമാറി. മലബാർ അടുക്കള റിയാദ മെഡിക്കൽ സെന്ററിന്റെയും നിയോലൈഫ് ഫാർമസിയുടെയും സഹകരണത്തോടെ നടത്തിയ ഒന്നര മാസം നീണ്ടു നിന്ന ഹെൽത്തി വെയിറ്റ് ലോസ് ചലഞ്ചിന്റെ സമാപനവും നടന്നു. ഖത്തറിലെയും നാട്ടിലെയും ഡയറ്റീഷ്യന്മാരുടെയും, ഫിസിക്കൽ പരിശീലകരുടെയും നേതൃത്വത്തിലുള്ള ക്ലാസുകളും, ലൈവ് സെഷനുകളുടെയും സഹായത്തിലാണ് ചലഞ്ച് നടന്നത്. വനിതാ വിഭാഗത്തിൽ ഹാദിയ സഫീർ ഒന്നാം സ്ഥാനവും, ജുവരിയ ഷബീർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തിൽ മഹ്മൂദ് കെവിയും, ഫസലു റഹ്മാനും ഒന്നും രണ്ടും സ്ഥാനം നേടി. ഫിസിക്കൽ ട്രെയിനിങ് സെഷൻ ചെയ്ത ഖത്തറിലെ പരിശീലകൻ ഷഫീക്ക് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. ഐസിബിഎഫ്, റിയാദ, മലബാർ അടുക്കള എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.