ദേശീയ ദിനാഘോഷം വർണാഭമാക്കാൻ വനിതാ കെഎംസിസിയും
ദുബായ് ∙ ദുബായ് കെഎംസിസി ആഭിമുഖ്യത്തിൽ ഡിസംബർ 1ന് അൽ നാസിർ ലെഷർലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അമ്പത്തിമൂന്നാമത് യുഎഇ ദേശീയ ദിനാഘോഷ പരിപാടികൾ 'ഈദ് അൽ ഇത്തിഹാദ്' വർണാഭമാക്കാൻ വനിതാ കെഎംസിസിയും.

ദുബായ് ∙ ദുബായ് കെഎംസിസി ആഭിമുഖ്യത്തിൽ ഡിസംബർ 1ന് അൽ നാസിർ ലെഷർലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അമ്പത്തിമൂന്നാമത് യുഎഇ ദേശീയ ദിനാഘോഷ പരിപാടികൾ 'ഈദ് അൽ ഇത്തിഹാദ്' വർണാഭമാക്കാൻ വനിതാ കെഎംസിസിയും. ചെറിയ പെൺകുട്ടികളുടെ ഹുബ്ബുൽ ഇത്തിഹാദ് നൃത്തവും മറ്റ് കലാപരിപാടികളും അവതരിപ്പിക്കും.
പോറ്റമ്മ നാടിന്റെ ദേശീയ ദിനം ആഘോഷപൂർവ്വം കൊണ്ടാടുന്നതിന് പ്രവാസി കുടുംബങ്ങളെ പരിപാടിയിലേക്കെത്തിക്കും. ഇതിനാവശ്യമായ പ്രചാരണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ വനിതാ കെഎംസിസി കൺവൻഷൻ തീരുമാനിച്ചു. ദുബായ് കെ എം സി വനിതാ വിങ്ങ് പ്രസിഡന്റ് സഫിയ മൊയ്തീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഈദ് അൽ ഇത്തിഹാദ് പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഒ കെ ഇബ്രാഹിം വനിതാ കൺവൻഷൻ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രടറി റീന സലീം ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസഘം കോഡിനേറ്റർ ഇസ്മായിൽ ഏറാമല ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
മുഖ്യാഥിതി തിരൂർ നഗരസഭ ചെയർപേഴ്സൺ നസീമ ടീചർ കെ എം സി സി നേതാക്കളായ റയീസ് തലശേരി, പി വി നാസർ, വനിതാ വിങ്ങ് നേതാക്കളായ റിയാന സലാം, റാബിയ സത്താർ, സഹറാബി മനാഫ്, ഹയറുന്നിസ, തസ്നീം കമറുന്നിസ, ലൈ ലകബീർ, സഫിയ അഷ്റഫ്, സകീനമൊയ്ദീൻ സാജി ഫൈസൽ സുലൈഖ റഫീന അഹ്മ്മദ്, നബീസത്ത്, റാബിയ ബഷീർ. തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ നജ്മ സാജിദ് നന്ദിയും പറഞ്ഞു. വിവിധ ജില്ലാ മണ്ഡലം ഭാരവാഹികൾ ചർച്ചയിൽ പങ്കാളികളായി. വയനാട് പാലക്കാട് ഉപതിരഞ്ഞടുപ്പുകളിൽ യുഡിഎഫ് നേടി ഉജ്വല വിജയത്തിൽ വുമൻസ് വിങ്ങിന്റെ നേതൃത്വത്തിൽ മധുര വിതരണം നടത്തി.