ഉമ്മുൽഖുവൈനിന്റെ ദേശീയദിന സമ്മാനം; ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്
ഉമ്മുൽഖുവൈൻ ∙ വാഹനമോടിക്കുന്നവർക്ക് ഉമ്മുൽഖുവൈനിന്റെ ദേശീയദിന സമ്മാനം. ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകുന്നതായി ഉമ്മുൽ ഖുവൈൻ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ഓഫർ ഈ വർഷം ഡിസംബർ 1ന് പ്രാബല്യത്തിൽ വരും. അടുത്തവർഷം(2025) ജനുവരി 5 വരെ പ്രാബല്യത്തിലുണ്ടാവുകയും ചെയ്യും. ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള നിയമലംഘനങ്ങൾ കാരണം പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കലും ട്രാഫിക് പോയിന്റുകൾ രേഖപ്പെടുത്തിയത് പിൻവലിക്കലും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.
ഈ വർഷം ഡിസംബർ 1ന് മുൻപുള്ള എല്ലാ ട്രാഫിക് പിഴകൾക്കും ഇളവ് ബാധകമാണ്. മറ്റ് എമിറേറ്റുകളിൽ റജിസ്റ്റർ ചെയ്ത വാഹന ഉടമകളും തീരുമാനത്തിൽ ഉൾപ്പെടുന്നു. എന്നാൽ എമിറേറ്റിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് മാത്രമാണ് ഗ്രേസ് പിരീഡ് ബാധകമെന്ന് വ്യക്തമാക്കി.
ഉമ്മുൽ ഖുവൈൻ പൊലീസിന്റെ 53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഇത് നൽകുന്നത്. വാഹനമോടിക്കുന്നവർക്ക് അവരുടെ റജിസ്‌ട്രേഷൻ പുതുക്കാനും പിഴ അടയ്‌ക്കാനും അവസരം നൽകാനാണ് ഉത്തരവ്. വാഹനമോടിക്കുന്നവർ ഈ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തി വാഹനങ്ങളുടെ റജിസ്‌ട്രേഷൻ പുതുക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.