അബുദാബി ∙ യുഎഇയുടെ 53–ാമത് ദേശീയദിനത്തോടനുബന്ധിച്ച് ടെലികോം ഒാപറേറ്ററായ എത്തിസാലാത്ത് (ഇ&) അവരുടെ ചില ഉപയോക്താക്കൾക്ക് 53ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപയോക്താക്കളായ സ്വദേശികൾക്കും എല്ലാ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കുമാണ് ഇന്ന് (30) മുതൽ ഡിസംബർ 7 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയുടെ 53–ാമത് ദേശീയദിനത്തോടനുബന്ധിച്ച് ടെലികോം ഒാപറേറ്ററായ എത്തിസാലാത്ത് (ഇ&) അവരുടെ ചില ഉപയോക്താക്കൾക്ക്  53ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപയോക്താക്കളായ സ്വദേശികൾക്കും എല്ലാ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കുമാണ് ഇന്ന് (30) മുതൽ ഡിസംബർ 7 വരെ ഉപയോഗിക്കാവുന്ന സൗജന്യ ഡാറ്റ പ്രഖ്യാപിച്ചത്.

പ്രീപെയ്ഡിലുള്ള പ്രവാസികൾക്ക് 30 ദിർഹത്തിനും അതിനുമുകളിലും ഉള്ള ഓൺലൈൻ റീചാർജുകൾക്ക് 53 ശതമാനം കിഴിവ് ലഭിക്കും. അവ മൂന്ന് ദിവസത്തേയ്ക്ക് സാധുതയുള്ളതും പ്രാദേശികവും രാജ്യത്തിന് പുറത്തേയ്ക്കുമുള്ള കോളുകൾക്ക് ഉപയോഗിക്കാവുന്നതുമാണ്. നേരത്തെ, 53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റർ ഡു അതിൻ്റെ എല്ലാ ഉപയോക്താക്കൾക്കും സൗജന്യ ഡാറ്റ പ്രഖ്യാപിച്ചിരുന്നു.  നവംബർ 28 മുതൽ ഡിസംബർ 4 വരെ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് ഓഫറുകളുടെയും പ്രമോഷനുകളുടെയും ഒരു ശ്രേണി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ ഡു പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും ഏഴ് ദിവസത്തേയ്ക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 4 വരെ ഈ ഓഫർ ലഭ്യമാകും.

ADVERTISEMENT

∙ സൗജന്യ യുഎഇ ദേശീയ ദിന ഡാറ്റ എങ്ങനെ പ്രയോജനപ്പെടുത്താം 
എത്തിസാലാത്ത് ഉപയോക്താക്കൾക്കായി  സൗജന്യ 53 ജിബി ലോക്കൽ ഡാറ്റ സ്വന്തമാക്കാൻ  ഇ & ആപ്പിൽ ലോഗിൻ ചെയ്താൽ മതി.  ആപ്പ് തുറന്നാൽ യുഎഇ ദേശീയദിന ഓഫർ സ്ക്രീനിൽ പോപ് അപ് ചെയ്യും. തുടർന്ന് 'നോ മോർ'(കൂടുതലറിയുക) എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഓഫറുകളുടെ ഒരു പട്ടിക കാണും. '53ജിബി സൗജന്യ പ്രാദേശിക ഡാറ്റ' ഓപ്ഷന് പുറമെ, 'ആക്ടീവ് നൗ' ലിങ്ക് ടാപ്പ് ചെയ്യുക.

∙ ഡു ഉപയോക്താക്കൾ ചെയ്യേണ്ടത്
എക്‌സ്‌ക്ലൂസീവ് ഓഫർ എങ്ങനെ ഉപയോക്താക്കൾക്ക് നേടാം എന്നതിനെക്കുറിച്ചുള്ള ചില മാർഗനിർദ്ദേശങ്ങൾ ഡു പുറത്തിറക്കിയിട്ടുണ്ട്. ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാൻ വരിക്കാനാണെങ്കിൽ സൗജന്യമായി 53ജിബി ഡാറ്റ സ്വയമേവ ലഭിക്കും. സജീവമാക്കുന്നതിന് സൈൻ അപ്പ് ചെയ്യേണ്ടതില്ല. സൗജന്യ ഡാറ്റ ഓഫർ ഡിസംബർ 4 വരെ സാധുവായിരിക്കും. 

ADVERTISEMENT

പ്രീപെയ്ഡ് ഉപയോക്താവ് ഫ്ലെക്‌സി വാർഷിക പ്ലാൻ വരിക്കാനാകുമ്പോൾ സൗജന്യ യുഎഇ ദേശീയ ദിന ഡാറ്റ നേടാനാകും. ഒന്നുകിൽ  ഒരു പുതിയ ഉപയോക്താവായി ഫ്ലെക്സി വാർഷിക പ്ലാനിനായി സൈൻ അപ്പ് ചെയ്യാം അല്ലെങ്കിൽ ഈ ഫ്ലെക്സി ഓപ്ഷൻ ഉപയോഗിച്ച്  നിലവിലുള്ള പ്ലാൻ മാറ്റിയെടുക്കാം.  ഡു ആപ്പിലോ *111*100# ഡയൽ ചെയ്തോ പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്‌തുകഴിഞ്ഞാൽ സൗജന്യ യുഎഇ ദേശീയ ദിന ഡാറ്റ ലഭിക്കും.

ആദ്യം ഡു ആപ്പിൽ ലോഗിൻ ചെയ്യുക. Buy Bundle' എന്നതിൽ ടാപ്പുചെയ്യുക. 'Special Offers' തിരഞ്ഞെടുക്കുക; ' 'Free 53GB offer' തിരഞ്ഞെടുക്കുക; തുടർന്ന്  'Redeem' ടാപ്പ് ചെയ്യുക. ഓർക്കുക, പ്രീപെയ്ഡ് ഉപയോക്താക്കൾക്ക്, ‍ഡു ആപ്പിൽ നിന്ന് ഓഫർ ക്ലെയിം ചെയ്യുന്ന തീയതി മുതൽ 12 മാസത്തേയ്ക്ക് ഈ സൗജന്യ ഡാറ്റ സാധുതയുള്ളതായിരിക്കും. ഫ്ലെക്സി വാർഷിക പ്ലാൻ സജീവമാക്കിയാൽ 30 ദിവസത്തിനുള്ളിൽ  ഓഫർ ലഭിക്കും. ഈ കാലയളവിന് ശേഷം ഡു ആപ്പിൽ ഇത് കാലഹരണപ്പെടും.

English Summary:

UAE National Day: Free 53GB data announced for Etisalat, du users