ഒമാന്‍ സുല്‍ത്താന്റെ ബെല്‍ജിയം സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ബെല്‍ജിയം സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഫിലിപ്പ് രാജാവിന്റെയും മതില്‍ഡെ രാജ്ഞിയുടെയും ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ ബെല്‍ജിയം സന്ദര്‍ശനം.

മസ്‌കത്ത് ∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ബെല്‍ജിയം സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഫിലിപ്പ് രാജാവിന്റെയും മതില്‍ഡെ രാജ്ഞിയുടെയും ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ ബെല്‍ജിയം സന്ദര്‍ശനം.
ഒമാനും ബെല്‍ജിയവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിന് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദര്‍ശനം വഴിയൊരുക്കും. നയതന്ത്രം, തുറമുഖം, ഊര്‍ജം, സാംസ്‌കാരികം, പ്രതിരോധം, ബയോഫാര്‍മസ്യൂട്ടിക്കല്‍, ബഹിരാകാശം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ബ്രസല്‍സിലെ റോയല്‍ പാലസില്‍ മികച്ച സ്വീകരണമാണ് ലഭിക്കുക. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളിലും ഒപ്പുവയ്ക്കും.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, െ്രെപവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ഷിദി, ഊര്‍ജ, ധാതു വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സലിം ബിന്‍ നാസിര്‍ അല്‍ ഔഫി, ബെല്‍ജിയത്തിലെ ഒമാന്‍ അംബാസഡര്‍ റുവ ഇസ അല്‍ സദ്ജലി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് രാജാവിനെ അനുഗമിക്കുന്നത്.