യുഎഇ കാഴ്ചവയ്ക്കുന്നത് സമാനതകളില്ലാത്ത പ്രയാണം: ഡോ. ആസാദ് മൂപ്പൻ
എണ്ണ കയറ്റുമതിയിൽ അധിഷ്ഠിതമായ സമ്പദ്ഘടനയെ മറ്റു മേഖലകളിലെ വൈവിധ്യവൽക്കരണം വഴി 50 വർഷത്തിനുള്ളിൽ ആഗോള നേതൃരാജ്യമാക്കി മാറ്റിയ ചരിത്രമാണ് യുഎഇയുടേതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.

ദുബായ് ∙ എണ്ണ കയറ്റുമതിയിൽ അധിഷ്ഠിതമായ സമ്പദ്ഘടനയെ മറ്റു മേഖലകളിലെ വൈവിധ്യവൽക്കരണം വഴി 50 വർഷത്തിനുള്ളിൽ ആഗോള നേതൃരാജ്യമാക്കി മാറ്റിയ ചരിത്രമാണ് യുഎഇയുടേതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. പുനരുപയോഗ ഊർജം, വ്യോമയാനം, ടൂറിസം, ധനകാര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വൈവിധ്യവൽക്കരണം നടപ്പാക്കി.
ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇ ഐക്യത്തിന്റെയും അഭിലാഷത്തിന്റെയും പുരോഗതിയുടെയും സമാനതകളില്ലാത്ത പ്രയാണത്തെ പ്രതിഫലിപ്പിക്കുന്നു.
യുഎഇയുടെ സ്ഥാപകരായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെയും ദർശനങ്ങൾ ഉൾക്കൊണ്ട് ‘സ്പിരിറ്റ് ഓഫ് ദ് യൂണിയൻ’ സന്ദേശത്തിലൂടെ രാജ്യം എല്ലാ മേഖലകളിലും ഉയരങ്ങളിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും നേതൃത്വം രാജ്യത്തെ നേട്ടങ്ങളിലേക്ക് നയിക്കുകയാണ്.
ലോകമെമ്പാടുമുള്ള പ്രതിഭകളെയും സംരംഭകരെയും ആകർഷിക്കുന്ന രാജ്യമായി മാറി. യുഎഇയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ മികവ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടു. ചികിത്സാ നവീകരണവും സാങ്കേതികവിദ്യാ ഉപയോഗവും രാജ്യത്തെ മികവിലേക്ക് ഉയർത്തി. സംരംഭകത്വത്തെ പരിപോഷിപ്പിച്ചതും നിക്ഷേപക സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചതും ആഗോള വാണിജ്യ കേന്ദ്രമെന്ന പദവിയെ ശക്തിപ്പെടുത്തിയെന്നും ഡോ. മൂപ്പൻ പറഞ്ഞു.
ഹരിത വ്യവസായങ്ങൾ, അറിവ്, തൊഴിലവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുക, സ്ഥാപനങ്ങൾ ഊർജ കാര്യക്ഷമമാക്കുക, ഗ്രീൻ ബിൽഡിങ് മാനദണ്ഡങ്ങൾ ഉൾക്കൊള്ളുക എന്നിവയുൾപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.