യുഎഇയുടെ ദേശീയ ദിനാഘോഷത്തിന് സ്‌നേഹ സമ്മാനമായി കുവൈത്ത് പ്രവാസി സമൂഹത്തിന്‍റെ സ്നേഹാദരം
ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ അതിജീവനത്തിന് താങ്ങും തണലുമേകുന്ന യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന് കുവൈത്ത് പ്രവാസി സമൂഹത്തിന്‍റെ സ്‌നേഹ സമ്മാനമായി വിഡിയോ ആല്‍ബം പുറത്തിറക്കി.

കുവൈത്ത് സിറ്റി ∙ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ അതിജീവനത്തിന് താങ്ങും തണലുമേകുന്ന യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന് കുവൈത്ത് പ്രവാസി സമൂഹത്തിന്‍റെ സ്‌നേഹ സമ്മാനമായി വിഡിയോ ആല്‍ബം പുറത്തിറക്കി. ഹബീബുള്ള മുറ്റിചൂര്‍ സംവിധാനം ചെയ്ത ഈദ് അല്‍ ഇത്തിഹാദ് എന്ന ആല്‍ബം മിഷ്രിഫിലെ എക്‌സിബിഷന്‍ സെന്‍ററില്‍ ലിറ്റില്‍ വേള്‍ഡ് ഡയറക്ടര്‍ ടോണി വേഗയ്ക്കു നല്‍കി പോസ്റ്റര്‍ പ്രകാശനം ചെയ്തു.
കുവൈത്ത് ഇന്‍റര്‍നാഷനല്‍ ഫെയര്‍ ഡയറക്ടര്‍ അബ്ദുറഹ്മാൻഅല്‍നാസര്‍, അനില്‍ ചന്ദ്രന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ മിഷ്അല്‍ മുതൈരി, അബ്ദുറഹ്മാന്‍ മീത്തല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആല്‍ബത്തിലെ അഭിനേതാക്കളെ ചടങ്ങില്‍ മൊമെന്‍റോ നല്‍കി ആദരിച്ചു. ബാപ്പു വെള്ളിപ്പറമ്പ് രചന നിര്‍വഹിച്ച ഗാനം പ്രശസ്ത ഗായകന്‍ എം എ ഗഫൂറാണ് ആലപിച്ചത്. കൊറിയോഗ്രാഫി രാജേഷ് കൊച്ചിന്‍ ഡികെ ഡാന്‍സ് ആണ് അണിയിച്ചൊരുക്കിയത്. റഹ്മാനിയ ദഫ് സംഘം രതീഷ് സിവി അമ്മാസ് ആണ് ഡിഒപി.